Quantcast

'വിസിറ്റ് മൈ മോസ്‌ക്' ; സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവർക്കുമായി തുറന്നിടുന്ന മുസ്‍ലിം പള്ളി

രാവിലെ 11 മുതൽ വൈകുന്നേരം 5 മണി വരെയാണ് മദീന പള്ളി സന്ദർശകർക്കായി തുറന്നിടുക

MediaOne Logo

Web Desk

  • Published:

    15 Aug 2024 5:48 AM GMT

Visit My Mosque ; The mosque is open to all on Independence Day, latest news malayalam ,madeena palli, വിസിറ്റ് മൈ മോസ്‌ക് ; സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവർക്കുമായി തുറന്നിടുന്ന മുസ്‍ലിം പള്ളി
X

ഹൈ​ദരാബാദ്: സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റേയും സന്ദേശം നൽകാൻ സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവർക്കുമായി തുറന്നിടുന്ന ഒരു മുസ്‍ലിം പള്ളിയുണ്ട് ഹൈദരാബാദിൽ. ബഞ്ചാര ഹിൽസിലെ പത്താം നമ്പർ റോഡിനോട് ചേർന്നുനിൽക്കുന്ന മസ്ജിദ് ഇ മദീന എന്ന പളളി സ്വാതന്ത്ര്യ ദിനത്തിൽ ലിംഗഭേദമന്യേ എല്ലാവർക്കായും തുറന്നുകൊടുക്കും. എല്ലാ ഓഗസ്ത് 15നും രാവിലെ 11 മുതൽ വൈകുന്നേരം 5 മണി വരെയാണ് മദീന പള്ളി കാണികൾക്കായി തുറന്നുവെയ്ക്കുന്നത്. സന്ദർശകർക്ക് ഇസ്‍ലാം മത പണ്ഡിതരുമായി സംവദിക്കാനുള്ള അവസരവും പള്ളിയ്ക്കകത്തുണ്ടാകും. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്ന നഗരത്തിലെ അഞ്ചാമത് പള്ളിയാണിത്.

1857 കലാപത്തിൽ മക്കാ മസ്ജിദിന്റെ പങ്ക്

1857ൽ നടന്ന ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിൽ നിർണായക പങ്കാണ് മക്കാ മസ്ജിദിനുള്ളത്. മസ്ജിദുമായി ബന്ധപ്പെട്ടുകിടക്കുന്ന മൗലവി അലാവുദീൻ, തുറേബാസ് ഖാൻ എന്നിവർ കോട്ടിയിലെ ബ്രിട്ടീഷ് വസതി ആക്രമിച്ച് കലാപത്തിന് നേതൃത്വം നൽകി. ഇതിൽ തുറേബാസ് ഖാനെ പിന്നീട് തൂക്കിലേറ്റി. മൗലവി അലാവുദീൻ ആൻഡമാൻ ദ്വീപിലെ ജയിലിൽ വർഷങ്ങളോളം തടവിലാക്കപ്പെട്ടു. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കുന്ന ആദ്യ വ്യക്തിയാണ് മൗലവി അലാവുദീൻ. ജയിലിൽ കഴിയവേയാണ് അദ്ദേഹം മരണപ്പെട്ടതും.

എല്ലാ മതസമുദായത്തിൽ ഉൾപ്പെട്ടവർക്കും പള്ളി സന്ദർശിക്കുവാനും ഇസ്‍ലാമിക്ക് കൾച്ചറുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാനും അവസരം നൽകുന്നതാണ് ഈ സന്ദർശനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മദീന പള്ളിയുടെ ഭരണാധികാരിലൊരാളായ മോഷിൻ അലി പറഞ്ഞു. സമൂഹത്തിൽ സഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം സ്ഥാപിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് സ്വാതന്ത്ര്യസമരത്തിൽ മുസ്‍ലിം നേതാക്കൾക്കുള്ള പങ്ക് മനസിലാക്കി കൊടുക്കുന്നതിൽ 'വിസിറ്റ് മൈ മോസ്‌ക്' എന്ന പദ്ധതി സഹായകമാകുമെന്ന് വിദ്യാഭ്യാസ വിദഗധൻ സാക്കിർ ഹുസൈൻ അഭിപ്രായപ്പെട്ടു.

TAGS :

Next Story