Quantcast

രജതജൂബിലി ആഘോഷങ്ങൾക്കിടെ സ്റ്റേജ് തകർന്ന് കമ്പനി സി.ഇ.ഒക്ക് ദാരുണാന്ത്യം

വിസ്റ്റെക്സ് ഏഷ്യയുടെ സി.ഇ.ഒ സഞ്ജയ് ഷായാണ് മരിച്ചത്.സ്റ്റേജിലെ ഇരുമ്പ് ചങ്ങലപൊട്ടിയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2024-01-20 12:34:20.0

Published:

20 Jan 2024 12:30 PM GMT

Vistex Asia CEO Sanjay Shah
X

സഞ്ജയ് ഷാ

ഹൈദരാബാദ്: കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിനിടെ സ്റ്റേജ് തകർന്ന് സി.ഇ.ഒക്ക് ദാരുണാന്ത്യം. അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയായ വിസ്റ്റെക്‌സ് ഏഷ്യയുടെ സി.ഇ.ഒ സഞ്ജയ് ഷായാണ് മരിച്ചത്. ഇയാൾക്ക് 56 വയസായിരുന്നു. കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ് രാജു ദറ്റ്ലയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ഹൈദരാബാദ് റാമോജി റാവു ഫിലിംസിറ്റിയിൽ രണ്ട് ദിവസത്തെ പരിപാടിയായിരുന്നു കമ്പനി നിശ്ചയിച്ചിരുന്നത്. ആഘോഷം തുടങ്ങുന്നതിന് മുമ്പ് ഇരുവരെയും ഇരുമ്പു കൂടിനുള്ളില്‍ മുകളില്‍നിന്ന് സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടം.

ഒരുവശത്തെ ഇരുമ്പ് കയര്‍ പൊട്ടിയതോടെ ഇരുമ്പ് കൂട് ചെരിയുകയും 15 അടി ഉയരത്തില്‍നിന്ന് ഇരുവരും അതിവേഗത്തില്‍ ശക്തിയായി കോണ്‍ക്രീറ്റ് തറയിലേക്കു വീഴുകയുമായിരുന്നു.

അപകടത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ സഞ്ജയ് ഷാ മരണപ്പെട്ടു. ദറ്റ്ലയുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിലിം സിറ്റി ഇവന്റ് മാനേജ്മെന്റ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ആഘോഷങ്ങളുടെ ഭാഗമായി ഏരിയൽ ഷോ കാണാൻ 700 ഓളം പേർ വേദിയിൽ തടിച്ചുകൂടിയിരുന്നു.

മുംബൈ സ്വദേശിയായ ഷാ, 1999ലാണ് വിസ്ടെക് കമ്പനി ആരംഭിച്ചത്. 1600 ജീവനക്കാരുള്ള കമ്പനിയുടെ വരുമാനം 300 ദശലക്ഷം ഡോളറാണ്. കൊക്കക്കോള, യമഹ, സോണി, ഡെല്‍ തുടങ്ങി വമ്പന്‍ കമ്പനികള്‍ വിസ്ടെക്കിന്റെ ഇടപാടുകാരാണ്. ഹൈദരാബാദിന് പുറമേ യുഎസ്, കാനഡ, മെക്സികോ, യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

Summary- CEO of the Vistex Asia died after the stage collapsed during the company's silver jubilee celebrations

TAGS :

Next Story