Quantcast

''ഞങ്ങളെ താൽപര്യമില്ലെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുക; ഒരിക്കലും എ.എ.പിക്ക് ചെയ്യരുത്''- പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ

പരാമർശം വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന ആരോപണവുമായി ശർമ രംഗത്തെത്തി. കോൺഗ്രസും എ.എ.പിയും ഒരുപോലെ അപകടകാരികളാണെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 Feb 2022 12:19 PM GMT

ഞങ്ങളെ താൽപര്യമില്ലെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുക; ഒരിക്കലും എ.എ.പിക്ക് ചെയ്യരുത്- പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ
X

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കുന്നതിനിടെ പുറത്തുവന്ന വിവാദ വീഡിയോയിൽ കുടുങ്ങി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അശ്വനി ശർമയുടെ പരാമർശങ്ങളാണ് പാർട്ടിയെ വെട്ടിലാക്കിയത്. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ കോൺഗ്രസിന് ചെയ്താൽ മതി, ഒരിക്കലും എ.എ.പിക്ക് ചെയ്യരുത് എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.

''എ.എ.പിക്ക് ഒരു വോട്ട് എന്നാൽ തീവ്രവാദത്തിന് ഒരു വോട്ട് എന്നാണ് അർഥം. പഞ്ചാബിനെ തകർക്കാനാണ് ആ വോട്ട്. എ.എ.പിക്ക് വോട്ട് ചെയ്യുന്ന ഏതൊരു വ്യക്തിയും രാജ്യത്തെയും പഞ്ചാബിനെയും വഞ്ചിക്കും. ഞങ്ങൾക്ക് വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുക. പക്ഷെ, രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഒരാൾക്ക് വോട്ട് ചെയ്യരുത്.''-അശ്വിനി കുമാർ പറഞ്ഞു.

പരാമർശം വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന ആരോപണവുമായി ശർമ രംഗത്തെത്തി. കോൺഗ്രസും എ.എ.പിയും ഒരുപോലെ അപകടകാരികളാണെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

''കള്ളക്കഥകൾ പ്രചരിപ്പിക്കുക എന്നത് കോൺഗ്രസിന്റെ പഴയ തന്ത്രമാണ്. സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കാൻ എന്റെ ഒരു പ്രസ്താവന വളച്ചൊടിക്കുകയും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുകയും ചെയ്തു. കോൺഗ്രസിനും എ.എ.പിക്കും പഞ്ചാബിന് വേണ്ടി നല്ലതൊന്നും ചെയ്യാനാവില്ല മാത്രമല്ല രണ്ട് പാർട്ടികളും പഞ്ചാബിന് ഒരുപോലെ അപകടവുമാണ്...സംസ്ഥാനം സുരക്ഷിതവും വികസനോൻമുഖവുമായി നിലനിൽക്കാൻ ബി.ജെ.പിക്ക് വേണ്ടി താമര ബട്ടൻ അമർത്തുക''-ശർമ പറഞ്ഞു.


TAGS :

Next Story