എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി ഞാനൊന്നും ചെയ്യില്ല; മുസ്‍ലിം വോട്ടര്‍മാരോട് ബി.ജെ.പി എം.എല്‍.എ
നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ നിങ്ങളെയും സഹായിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്ന് ഞാന്‍ കരുതുന്നു
ബെംഗളൂരു: കര്‍ണാടക ബി.ജെ.പി എം.എല്‍.എ പ്രീതം ഗൗഡയുടെ മുസ്‍ലിം വിരുദ്ധ പരാമര്‍ശം വിവാദമാകുന്നു.മുസ്‍ലിം വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യില്ലെന്ന ഗൗഡയുടെ പ്രസ്താവനയാണ് ചര്‍ച്ചയായത്. ''നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ നിങ്ങളെയും സഹായിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്ന് ഞാന്‍ കരുതുന്നു'' പ്രചരിക്കുന്ന വീഡിയോയില്‍ ഗൗഡ പറയുന്നു.
"ഞാൻ ഇതുവരെ മുസ്‍ലിം സഹോദരങ്ങളെ എന്‍റെ സഹോദരന്മാരായിട്ടാണ് കണ്ടിരുന്നത്, ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. നിങ്ങളെന്ന സഹായിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളെയും സഹായിക്കില്ലെന്ന് ഉറപ്പാണ്. ഞാൻ അത്തരമൊരു തീരുമാനം എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാതെ നിങ്ങള്‍ എന്നെ വഞ്ചിച്ചു. ആറുമാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് വരും.നിങ്ങൾ എന്നെ വീണ്ടും ചതിച്ചാൽ, ഞാനും അതുപോലെ തന്നെ ആയിരിക്കും.നിങ്ങള്‍ക്കു ഞാനൊരിക്കലും ലഭ്യമായിരിക്കില്ല. സഹായം തേടി എന്‍റെ വീട്ടില്‍ വന്നാല്‍ കാപ്പി തന്ന് പറഞ്ഞയക്കും. അല്ലാതെ ഒരു സഹായവും ചെയ്യില്ല. വെള്ളം, റോഡ്,ഡ്രയിനേജ് എന്നിവ സംബന്ധിച്ച ജോലികള്‍ എന്‍റെ കടമയായതിനാല്‍ ചെയ്യും. അല്ലാതെ വ്യക്തിപരമായി നിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല'' പ്രീതം ഗൗഡ പറയുന്നു.
An alleged video of #Hassan BJP MLA #PreetamGowda is going viral wherein he threatens #Muslim constituents of #Shrinagar to vote for him or else he won't carry out any of their personal work. He goes on to say, he treats #Muslims with love & affection. But, they have ditched him. pic.twitter.com/GRms7JUZq5
— Hate Detector 🔍 (@HateDetectors) December 11, 2022
Adjust Story Font
16