Quantcast

വഖഫ് ഭേദഗതി ബില്ലുമായി കേന്ദ്രം മുന്നോട്ട്; അന്തിമ തീരുമാനം ഇന്നറിയാം

ബില്ല് ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    1 April 2025 4:21 AM

Published:

1 April 2025 3:10 AM

waqf bill parliament
X

ഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു. ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നുദിവസം ബാക്കിനിൽക്കെ വഖഫ് ഭേദഗതി ബില്ലുമായി നീങ്ങുകയാണ് കേന്ദ്രസർക്കാർ. ബില്ല് ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുൽ ഗാന്ധിക്കെതിരായ സ്പീക്കറുടെ പ്രസ്താവനയിൽ പ്രതിപക്ഷം ഇന്നും സഭയിൽ ഉന്നയിക്കും. ലോക്സഭയിൽ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ മന്ത്രാലയങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടുകളെ കുറിച്ചുള്ള പ്രസ്താവന മന്ത്രിമാർ നടത്തും. തീരദേശ ഷിപ്പിംഗ് ബിൽ, ഗോവ നിയമസഭ പിന്നാക്ക വിഭാഗ സംവരണ ബില്ല് എന്നിവ കൊണ്ടുവരും.

രാജ്യസഭയിൽ വിദേശകാര്യമന്ത്രാലയം സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടും, മറ്റ് പിന്നാക്ക വിഭവങ്ങളുടെ ഉന്നമനമടക്കമുള്ള റിപ്പോർട്ടും അവതരിപ്പിക്കും. എയർക്രാഫ്റ്റ് ബില്ലും തൃബുവൻ യൂണിവേഴ്സിറ്റി ബില്ലും ഇന്ന് കൊണ്ടുവരും.



TAGS :

Next Story