Quantcast

വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി,സിബിസിഐ നിലപാട് തള്ളി കോൺഗ്രസ്

വിഷയത്തെ രണ്ടായി കാണണമെന്ന അഭിപ്രായമാണ് രാഹുൽഗാന്ധി സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    2 April 2025 1:39 AM

വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി,സിബിസിഐ നിലപാട് തള്ളി കോൺഗ്രസ്
X

ഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ കാര്യത്തിൽ കെസിബിസി,സിബിസിഐ നിലപാട് തള്ളി കോൺഗ്രസ് എംപിമാർ. ബില്ലിനെ പൂർണമായി എതിർക്കുന്നതിൽ കേരള കോൺഗ്രസ് എംപിമാർക്ക് വിയോജിപ്പുണ്ട്. ബില്ല് ,ഭരണഘടനാ വിരുദ്ധമെന്ന നിലപാടിലാണ് എൻ.കെ.പ്രേമചന്ദ്രൻ.

ഇന്നലെ നടന്ന ഇന്‍ഡ്യ സഖ്യ എംപിമാരുടെ യോഗത്തിൽ മുനമ്പം വിഷയമാണ് കേരള കോൺഗ്രസ് എംപിമാർ ഉന്നയിച്ചത്. രണ്ട് മുന്നണിയിലാണെങ്കിലും ജോസ് കെ.മാണി,ഫ്രാൻസിസ് ജോർജ് എന്നിവർക്ക് ഏകദേശം ഒരേ അഭിപ്രായമാണ്.

തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ, വഖഫ് വിഷയങ്ങളിൽ ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും എന്നീ ഭേദഗതികളോട് കേരള കോൺഗ്രസിന് അനുകൂല നിലപാടാണ്. വിഷയത്തെ രണ്ടായി കാണണമെന്ന അഭിപ്രായമാണ് രാഹുൽഗാന്ധി സ്വീകരിച്ചത്. ഇതോടെയാണ് എല്ലാകോൺഗ്രന് എം പിമാരും KCBC യെ എതിർക്കുന്നെന്ന നിലപാടിലേയ്ക് എത്തിയത്.

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിൽ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയിൽ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. ഇന്ന് സഭാ നടപടികൾക്ക് മുന്നോടിയായി കോൺഗ്രസ് എംപിമാരുടെ യോഗം രാഹുൽ ഗാന്ധി വിളിച്ചിട്ടുണ്ട്. ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനം ഉണ്ടായാലും കരുതലോടെ നേരിടാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.


TAGS :

Next Story