കുങ്കുമം തൊട്ടു സ്വീകരിക്കാനൊരുങ്ങിയ ഹോട്ടല്‍ ജീവനക്കാരെ തടഞ്ഞ് മമത ബാനര്‍ജി; വീഡിയോ
മുംബൈയിലെ ഹയാത്ത് ഹോട്ടലില്‍ എത്തിയതായിരുന്നു മമത
മമത കുങ്കുമം തൊടാന്‍ ശ്രമിക്കുന്നത് തടയുന്നു
മുംബൈ: തന്നെ സ്വീകരിക്കാനെത്തിയ മുംബൈ ഹോട്ടലിലെ ജീവനക്കാരെ കുങ്കുമം തൊടാന്‍ അനുവദിക്കാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ ജീവനക്കാര്‍ . ഇന്‍ഡ്യ മുന്നണിയുടെ മൂന്നാം യോഗത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച മുംബൈയിലെ ഹയാത്ത് ഹോട്ടലില്‍ എത്തിയതായിരുന്നു മമത. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്.
കൂപ്പുകൈകളോടെ ഹോട്ടലിലേക്ക് പ്രവേശിച്ച മമത ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങുന്നതും വീഡിയോയിൽ കാണാം. അതിനിടയില്‍ ജീവനക്കാരിലൊരാള്‍ മമതയുടെ നെറ്റിയില്‍ കുങ്കുമം അണിയിക്കാന്‍ ശ്രമിച്ചപ്പോള്‍ 'വേണ്ട' എന്നു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി അതു നിരസിച്ചു. നേരത്തെ മമത ശിവസേന തലവൻ ഉദ്ധവ് താക്കറെയ്ക്ക് രാഖി കെട്ടുന്ന ചിത്രം വൈറലായിരുന്നു.രക്ഷാ ബന്ധനോടനുബന്ധിച്ച് താക്കറെയുടെ വസതിയായ മാതോശ്രീ സന്ദർശിച്ചാണ് ഉദ്ധവിന് രാഖി കെട്ടിയത്.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മുംബൈയില്‍ പുരോഗമിക്കുകയാണ്. രണ്ടു ദിവസമായി നടക്കുന്ന യോഗം ഇന്ന് സമാപിക്കും. സഖ്യത്തിന്‍റെ ലോഗോയും ഇന്നു പുറത്തിറക്കും. മൂന്നരയോടെ പ്രതിപക്ഷ പാർട്ടി നേതാക്കൾ മാധ്യമങ്ങളെ കാണും. ഇതിനു മുൻപായി തന്നെ ഹൈപവർ കമ്മിറ്റി തെരഞ്ഞെടുപ്പും, ഇൻഡ്യ മുന്നണി കൺവീനർ തെരഞ്ഞെടുപ്പും പൂർത്തിയാക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
രണ്ടുമാസത്തെ ഇടവേളകളിൽ യോഗം ചേരാൻ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സാധിക്കില്ലെന്ന് ഇന്നലെ ചില നേതാക്കൾ വ്യക്തമാക്കിയിരുന്നു. കൺവീനറെ തെരഞ്ഞെടുക്കുന്നതിനു പകരം ഹൈപവർ കമ്മിറ്റിക്ക് നിർണായക ചുമതലകൾ കൈമാറുന്നത് സംബന്ധിച്ച നിർദേശങ്ങളും ഇൻഡ്യ യോഗത്തിൽ ഉയരുന്നുണ്ട്.
Just observe Mamata Banerjee's entry at the Grand Hyatt Hotel in Mumbai for the Alliance Meeting today:- pic.twitter.com/htuJTFruAi
— Suvendu Adhikari • শুভেন্দু অধিকারী (@SuvenduWB) August 31, 2023
Adjust Story Font
16