ജമ്മു കശ്മീർ: സുപ്രിംകോടതി വിധിയിൽ നിരാശയെന്ന് ഗുലാം നബി ആസാദ്
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി താൽക്കാലികമായിരുന്നു എന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിന്‍റെ നിയമസാധുത തള്ളാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി വിധി.
ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് ആസാദ് പാർട്ടി നേതാവുമായ ഗുലാം നബി ആസാദ്. വിധിയിൽ നിരാശയെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക പദവി എടുത്തു കളഞ്ഞത് തെറ്റാണ്. ജമ്മു കശ്മീരിലെ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടിയിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി താൽക്കാലികമായിരുന്നു എന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിന്‍റെ നിയമസാധുത തള്ളാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി വിധി. ജമ്മു കശ്മീർ പരമാധികാരം ഉള്ള സംസ്ഥാനം ആയിരുന്നില്ല. ഇന്ത്യൻ യൂണിയനിൽ ചേരുമ്പോൾ പരമാധികാരത്തിൻ്റെ സാധുത ജമ്മു കശ്മീരിന് ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹരജികളിലായിരുന്നു സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീർ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മുകശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് സൃഷ്ടിച്ച താൽക്കാലിക സംവിധാനം മാത്രമാണ് ആർട്ടിക്കിൾ 370. ആർട്ടിക്കിൾ 370 നിലനിൽക്കില്ല എന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനം നിലനിൽക്കും. രാഷ്ട്രപതി ഭരണത്തിന് കീഴിൽ കേന്ദ്ര സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതും സുപ്രിംകോടതി ശരിവച്ചു. സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബര്‍ 30ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് നടത്താതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അവിശ്വാസ ബോധത്തോടെ വളർന്നു വരുന്ന യുവ തലമുറക്ക് വിമോചനത്തിൻ്റെ ദിനം സാധ്യമാക്കണം.കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയത് ഫെഡറലിസത്തെ ബാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജമ്മു കശ്മീരിനെ വിഭജിച്ചതിനെതിരായ 23 ഹരജികളിലാണ് ഇന്ന് തീർപ്പ് കൽപ്പിച്ചത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുതയും ഹരജിയിൽ ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീരിനെ വിഭജിച്ചതിനെതിരായ 23 ഹരജികളിലാണ് ഇന്ന് തീർപ്പ് കൽപ്പിച്ചത്.
Adjust Story Font
16