Quantcast

ശരിക്കും ഭീകരമായിരുന്നു, ജീവനോടെ തിരിച്ചുവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; അസം ബോട്ടപകടത്തില്‍ നിന്നും രക്ഷപെട്ട 52കാരി

ബോട്ടിന്‍റെ മുകൾ ഭാഗത്ത് ഉണ്ടായിരുന്ന പലരും വെള്ളത്തിൽ ചാടി. ഞങ്ങൾ അകത്ത് ഇരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    9 Sep 2021 8:11 AM GMT

ശരിക്കും ഭീകരമായിരുന്നു, ജീവനോടെ തിരിച്ചുവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; അസം ബോട്ടപകടത്തില്‍ നിന്നും രക്ഷപെട്ട 52കാരി
X

കഴിഞ്ഞ ദിവസം അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ അപകടം സൃഷ്ടിച്ച നടുക്കത്തില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല. ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട 52കാരിയായ പുണ്യ ദിയോരി പറയുന്നു.

മജൂലിയിലെ മേജർ ഡിയോറി ഗാവിൽ താമസിക്കുന്ന പുണ്യ തന്‍റെ 32കാരിയായ മകള്‍ക്കും നാലും അഞ്ചും വയസുള്ള പേരക്കുട്ടികള്‍ക്കുമൊപ്പമാണ് ബുധനാഴ്ച ബോട്ടില്‍ യാത്ര ചെയ്തിരുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു മകളെ കാണാന്‍ ജോര്‍ഹട്ടിലേക്ക് പോവുകയായിരുന്നു അവര്‍. ''ഞങ്ങൾ ബോട്ടിൽ ഇരിക്കുകയായിരുന്നു, ഞങ്ങളുടെ ബോട്ട് നിയമാത്തിഘട്ടിൽ നിന്ന് പുറപ്പെട്ട സമയമായിരുന്നു അത്. പെട്ടെന്നാണ് വലിയൊരു ശബ്ദത്തോടെ മജൂലി ഭാഗത്തു നിന്ന മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുന്നത്. താമസിയാതെ ഞങ്ങളുടെ ബോട്ട് മുങ്ങാന്‍ തുടങ്ങി. യാത്രക്കാര്‍ ഉച്ചത്തില്‍ നിലവിളിക്കാനും'' പുണ്യ ഇന്ത്യ ടുഡേയോടു പറഞ്ഞു.

ബോട്ടിന്‍റെ മുകൾ ഭാഗത്ത് ഉണ്ടായിരുന്ന പലരും വെള്ളത്തിൽ ചാടി. ഞങ്ങൾ അകത്ത് ഇരിക്കുകയായിരുന്നു. മുകളിലെ ഡെക്കിലേക്ക് എത്താനുള്ള വഴി കണ്ടെത്താന്‍ സാധിച്ചില്ല. ആ സമയത്ത് ഞങ്ങള്‍ മരണത്തെ മുഖാമുഖം കണ്ടു. ഞങ്ങള്‍ ബാഗുകള്‍ ബോട്ടിലുപേക്ഷിച്ച് വെള്ളത്തിലേക്കു ചാടി നീന്താന്‍ തുടങ്ങി. ഞാൻ പേരക്കുട്ടികളിൽ ഒരാളെ പിടിച്ചു, മകൾ മറ്റേയാളെ എടുത്തു..അങ്ങനെ ഞങ്ങള്‍ നീന്തി രക്ഷപെട്ടു'' ഭീതിയോടെ പുണ്യ പറഞ്ഞു.

അസം ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 90 യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 87 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരെ കണ്ടെത്തനായിട്ടില്ല. സംഭവസ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്.

TAGS :

Next Story