നിലംതൊടാതെ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയെന്ത്?
മേഘാലയിൽ 2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് ഇത്തവണ വെറും അഞ്ച് സീറ്റിൽ ഒതുങ്ങി.
ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വന്‍ തിരിച്ചടി. പ്രതീക്ഷിച്ച പ്രകടനം മൂന്നിടത്തും പുറത്തെടുക്കാൻ പാർട്ടിക്കായില്ല. അതേസമയം തെരഞ്ഞെടുപ്പ് ഫലം 2024ന്‍റെ പ്രതിഫലനമാണെന്ന് പറയാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
പ്ലീനറി സമ്മേളനത്തോടെ ലോക്സഭ ഒരുക്കങ്ങൾ സജീവമാക്കിയ കോൺഗ്രസിനെ സംബന്ധിച്ച് ഒട്ടും അനുകൂലമല്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. ത്രിപുരയിൽ സി.പി.എമ്മുമായി സംഖ്യം രൂപീകരിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. പക്ഷേ തെരഞ്ഞെെടുപ്പ് ഫലത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഈ സഖ്യത്തിനായില്ല.
ത്രിപുരയില്‍ സീറ്റുകളുടെ എണ്ണം പൂജ്യത്തിൽ നിന്ന് നാലിലേക്ക് ഉയർത്താൻ കഴിഞ്ഞതൊഴിച്ചാൽ സഖ്യത്തിന്റെ ശക്തി സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താൻ കോണ്‍ഗ്രസിനായില്ല. മേഘാലയിൽ 2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് ഇത്തവണ വെറും അഞ്ച് സീറ്റിൽ ഒതുങ്ങി. കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറിയവർ കൃത്യമായ നേട്ടം ഉണ്ടാക്കി. നാഗാലാൻഡിൽ പരിതാപകരമായ അവസ്ഥയിലാണ് കോൺഗ്രസ്. 60 ൽ ഒരിടത്ത് മാത്രമാണ് പാർട്ടിക്ക് ലീഡ് നേടാനായത്. കൈപ്പത്തിയിൽ മത്സരിച്ച ദൂരിഭാഗം സ്ഥാനാർത്ഥികളും ബഹുദൂരം പിന്നിലാണ്.
എന്നാല്‍ ലോക്സഭ തെരഞ്ഞടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം കൂടിയാണ് ത്രിപുരയില്‍ നടന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കേന്ദ്രത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് പതിവാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. അതേസമയം പ്രതിപക്ഷ പാർട്ടികളെ വരും നാളുകളിൽ ഒപ്പം നിർത്താനും പ്രതിപക്ഷത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാനും കോൺഗ്രസിന് ഏറെ പണിപ്പെടേണ്ടി വരുമെന്ന നില കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ത്രിപുരയില്‍ അധികാരം ഉറപ്പിച്ച് ബി.ജെ.പി; സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 16 സീറ്റുകളില്‍ ലീഡ്
ട്വിസ്റ്റുകള്‍ക്ക് ശേഷം ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബി.ജെ.പി. വോട്ടെണ്ണലിന്‍റെ അവസാന ഘട്ടം എത്തിനില്‍ക്കെ 33 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ കളം പിടിക്കുമെന്ന് സൂചന നല്‍കിയ ഇടതു-കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകന്ദ്രമായി മാറിയ ടിപ്ര മോഥ പാര്‍ട്ടിക്ക് 10 സീറ്റുകളിലാണ് ലീഡ്.
തുടക്കം മുതല്‍ ആധിപത്യമുറപ്പിച്ച ബി.ജെ.പി ഇടയ്ക്ക് താഴെപ്പോയെങ്കിലും അവസാന ഘട്ടത്തിലെത്തിയതോടെ ലീഡ് നില തിരിച്ചുപിടിക്കുകയായിരുന്നു. ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് ഒരു ഘട്ടത്തില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം മുന്നേറിയിരുന്നു. 24 സീറ്റുകളിലാണ് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ബി.ജെ.പി ലീഡ് തിരിച്ചുപിടിക്കുന്നതാണ് കണ്ടത്.
അതിനിടെ ടിപ്ര മോഥയെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ഇടതുമുന്നണിയും ബി.ജെ.പിയും ശ്രമം തുടങ്ങി. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറെന്ന് ടിപ്ര മോഥ അറിയിച്ചു.രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എക്‌സിറ്റ് പോളുകളിൽ ബി.ജെ.പിക്കായിരുന്നു മുൻതൂക്കം. മൂന്ന് സംസ്ഥാനങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മേഘാലയിലെ കിഴക്ക് പടിഞ്ഞാറൻ ഖാസി ഹിൽസ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 35 വര്‍ഷത്തെ ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് 2018ലാണ് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 36 സീറ്റുകളില്‍ ബി.ജെ.പിക്ക് വിജയിക്കാനായി. 16 സീറ്റുകളില്‍ മാത്രമാണ് ഇടതിന് നേട്ടം കൊയ്യാനായത്.
Adjust Story Font
16