Quantcast

ചൈനീസ് പ്രകോപനം; അരുണാചൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ

സംഘർഷം ഒഴിവാക്കാന്‍ ഇന്ത്യയും ചൈനയും മുന്‍കൈ എടുക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    14 Dec 2022 7:22 AM GMT

ചൈനീസ് പ്രകോപനം; അരുണാചൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ
X

ഡല്‍ഹി: അരുണാചൽ അതിർത്തിയിൽ ചൈനീസ് പ്രകോപനത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. ഈ ആഴ്ച മുതൽ വടക്ക് കിഴക്കൻ അതിർത്തി മേഖലയിൽ വ്യോമ നിരീക്ഷണം ആരംഭിക്കും. സംഘർഷം ഒഴിവാക്കാന്‍ ഇന്ത്യയും ചൈനയും മുന്‍കൈ എടുക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

വൻ ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം ജാഗ്രതയോടെ ആണ് ലോകരാഷ്ട്രങ്ങൾ നോക്കി കാണുന്നത്. ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക അറിയിച്ചു. മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്താൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് പെന്‍റഗണ്‍ പ്രസ് സെക്രട്ടറി എയർഫോഴ്സ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. മേഖലയില്‍ സംഘർഷം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്രസ് പറഞ്ഞു. സംഘർഷം ഉണ്ടായ തവാങ് മേഖലയിൽ ഇന്ത്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പോർവിമാനങ്ങൾ അതിർത്തിയിൽ എത്തിച്ച് ഈ ആഴ്ച മുതൽ നിരീക്ഷണം ആരംഭിക്കാനാണ് തീരുമാനം.

തവാങ് സെക്ടറിലെ യാങ്സെയിൽ ഇന്ത്യ - ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൻ്റെ വിശദാംശങ്ങൾ നൽകാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് തയ്യാറായില്ല. ഇന്ത്യൻ അതിർത്തിക്ക് 155 കിലോമീറ്റർ അകലെയുള്ള സൈനിക വ്യോമതാവളത്തിൽ ചൈനയും ഒരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story