Quantcast

വിദ്വേഷവും വർഗീയതയും വിതച്ച 75 ദിവസങ്ങൾ; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കി പത്രം

ക​ഴിഞ്ഞ പത്ത് വർഷം ഭരിച്ചിട്ടും വിദ്വേഷവും വർഗീയതയും മാത്രം മോദിക്കും കൂട്ടർക്കും തെരഞ്ഞെടുപ്പ് ആയുധമാക്കേണ്ടി വന്നു എന്നത് വലിയ ചർച്ചയായിരുന്നു

MediaOne Logo

Web Desk

  • Published:

    30 May 2024 5:18 PM GMT

Only a student of Entire Political Science would need to watch the film to know about Mahatma Gandhi: Rahul Gandhis jabs at Narendra Modi, Lok Sabha 2024, Elections 2024
X

നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി

ഏഴ് ഘട്ടങ്ങളിലായി 75 ദിവസം നീണ്ടു നിന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണമവസാനിച്ചതോടെ രാജ്യം ഉറ്റുനോക്കുന്നത് ജൂൺ നാലിലേക്കാണ്. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പോടെ ഏഴ് ഘട്ടവും പൂർത്തിയാകും. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ലോകം ശ്രദ്ധിച്ച ​തെരഞ്ഞെടുപ്പുകളിലൊന്നായിരുന്നു ഇത്. ഇന്ത്യ എങ്ങനെ വിധിയെഴുതിയെന്നറിയാനാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.

പത്തുവർഷം ഭരിച്ച ‘കരുത്തിൽ’ മോദി ഗ്യാരന്റി ഉയർത്തി നാനൂറ് സീറ്റ് പിടിക്കാനിറങ്ങിയതായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം. കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി നയിച്ച ഇൻഡ്യ സഖ്യത്തിന്റെ പ്രധാന അജണ്ട വർഗീയ ശക്തികളിൽ നിന്ന് ഇന്ത്യയെ തിരിച്ചു പിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്കൊപ്പം ഖാർഗെയും പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും, മമതയും, തേജസ്വി യാദവും അരവിന്ദ് ​കെജ്രിവാളും സ്റ്റാലിനും ഒരു പോലെ മോദി ഗാരണ്ടിയെ പൊളിക്കാൻ രംഗത്തെത്തിയതോടെ എൻ.ഡി.എ സഖ്യം പ്രതിരോധത്തിലാകുന്ന കാഴ്ചയായിരുന്നു പിന്നീട് ഇന്ത്യൻ രാഷ്ട്രിയം കണ്ടത്.

ക​ഴിഞ്ഞ പത്ത് വർഷം ഭരിച്ചിട്ടും മോദി ഗ്യാരണ്ടിയെന്ന മുദ്രാവാക്യമുയർത്തിയിട്ടും വിദ്വേഷവും വർഗീയതയും മാത്രം മോദിക്കും കൂട്ടർക്കും തെരഞ്ഞെടുപ്പ് ആയുധമാക്കേണ്ടി വന്നു.ജനാധിപത്യ ഇന്ത്യയിൽ മതവും വർഗിയതയുമാണ് മോദിക്ക് ആവർത്തിക്കാനുണ്ടായിരുന്നത്. ഇന്ത്യയെ ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളുമായി മോദിയും അമിത്ഷായും യോഗി ആദിത്യനാഥും ഒപ്പം ബി.ജെ.പിയുടെ വേദികളിൽ നിറഞ്ഞു. പ്രാദേശിക ബി.ജെ.പി നേതാക്കളും സമാനമായ പ്രസ്താവനകളുമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിദ്വേഷവും വർഗീയതയും തുപ്പി. 206 റാലികളെയാണ് മോദി ഇക്കുറി അഭിസംബോധന ചെയ്‌തുവെന്നാണ് കണക്കുകൾ പറയുന്നത്. ബി.ജെ.പി അനുകൂല മാധ്യമങ്ങൾക്ക് മാത്രമായി 80-ലധികം അഭിമുഖങ്ങളാണ് നൽകിയത്. ഏറെയും വിദ്വേഷവും വർഗീയതയും നിറഞ്ഞതായിരുന്നു.

പ്രചാരണത്തിന്റെ തുടക്കത്തിൽ മോദി മാജിക്കുകളെ കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന മോദി-അമിത്ഷാ കൂട്ടുകെട്ട് ഒന്നാം ഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം പുറത്തുവന്നതോടെയാണ് വർഗീയ കാർഡിറക്കിയത്. ബി.ജെ.പിക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങൾ​ക്കൊപ്പം തന്നെ പാർട്ടിക്കുള്ളിൽ നിന്നുള്ള വിജയപ്രതീക്ഷയെ പറ്റിയുള്ള ആശങ്കകളും അസ്വാരസ്യങ്ങളും വലിയ വെല്ലുവിളിയാണുയർത്തിയത്. ​പണമൊഴുക്കിയും മാധ്യമങ്ങ​ളെ കൈയിലെടുത്തുമുള്ളകൊണ്ടുപിടിച്ച പ്രചാരണങ്ങൾ നടത്തിയെങ്കിലും പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മവിശ്വാസക്കുറവ് അവസാനഘട്ടമെത്തുമ്പോഴും നിഴലിച്ച് നിൽക്കുന്നുണ്ട്. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പിന്നിട്ടതോടെ പോളിങ് ശതമാനത്തിലെ കുറവും മറ്റും ​മോദി-അമിത്ഷായുടെ പ്രതീക്ഷകളിൽ വിള്ളലുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. അതിന് പിന്നാലെയാണ് വിദ്വേഷ പ്രചാരണം തെരഞ്ഞെടുപ്പ് കാമ്പയിനാക്കി ഇരുവരും ഒപ്പംബി.ജെ.പിയും മാറ്റിയത്.

ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ പലതും പാർട്ടിക്ക് തന്നെ തിരിച്ചടിയുണ്ടാക്കി. അധികാരത്തിൽ വന്നാൽ വലിയ ഭരണഘടനാ മാറ്റങ്ങൾ പാർട്ടിയുടെ അജണ്ടയാണ്, അതിനാൽ 400-ലധികം ലോക്‌സഭാ സീറ്റുകൾ നേടുക എന്ന പാർട്ടിയുടെ അജണ്ടയാണെന്ന് കന്നഡ എം.പി പറഞ്ഞത് ഗുണത്തേക്കാളേറെ ബി.​ജെ.പിക്ക് തിരിച്ചടിയുണ്ടാക്കി. സംവരണമടക്കമുള്ള കാര്യങ്ങളിൽ ബി.ജ.പി ദു​രുദ്ദേശപരമായി ഇടപെടുമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ മോദിക്ക് സംവരണം അവസാനിപ്പിക്കാൻ ബിജെപിക്ക് ഉദ്ദേശ്യമില്ലെന്ന് പ്രഖ്യാപക്കേണ്ടി വന്നു.

പതിവുപോലെ മുസ്‍ലിം വിദ്വേഷമിറക്കി വോട്ട് പിടിക്കലായി പിന്നീട് ബി.ജെ.പി ശ്രമം. കോൺഗ്രസിനെ പറയുന്നയിടങ്ങളിലെല്ലാം മുസ്‍ലിം എന്നത് ആവർത്തിച്ചു. സംവരണം, പൗരത്വ ഭേദഗതി നിയമം, രാമക്ഷേത്രം , ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയൽ തുടങ്ങി നിരവധി വിഷയങ്ങളിൽ പരാമർശിക്കുന്നയിടത്തെല്ലാം മോദിയും അമിത് ഷായും കോൺഗ്രസ്-മുസ്‍ലിം ​വിദ്വേഷ കാർഡിറക്കി.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങളുടെ സ്വത്ത് മുസ്‍ലിംകൾക്ക് നൽകുമെന്ന മോദിയുടെ പ്രസ്താവനയോടെയാണ് ഇൻഡ്യ മുന്നണി ​മോദിക്കെതി​രെ ആക്രമണം ശക്തമാക്കിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസ്താവനയെ വളച്ചൊടിച്ചായിരുന്നു മോദിയുടെ പ്രസംഗം. അതിന് പിന്നാലെ നി​ങ്ങ​ൾ ക​ഷ്ട​പ്പെ​ട്ട് സ​മ്പാ​ദി​ച്ച പ​ണ​വും സ്വ​ത്തു​ക്ക​ളും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കും കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്കും ന​ൽ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നായിരുന്നു ബൻസ്വാരയിൽ മോ​ദി പ്രസംഗിച്ചത്. അ​വ​ർ നി​ങ്ങ​ളു​ടെ മം​ഗ​ല്യ​സൂ​ത്രം (താ​ലി​മാ​ല)​പോ​ലും തട്ടിയെടുക്കുമെന്നും മോദി പറഞ്ഞു. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്രാ​ണ​പ്ര​തി​ഷ്ഠ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത കോ​ൺ​ഗ്ര​സി​നെ​യും സ​ഖ്യ​ക​ക്ഷി​ക​ളെ​യും നി​രാ​ക​രി​ക്ക​ണം .ഒ.​ബി.​സി പ​ട്ടി​ക​യി​ൽ​​പ്പെ​ടു​ത്തി മു​സ്‍ലിം​ക​ൾ​ക്ക് സം​വ​ര​ണം ന​ൽ​കി​. കോ​ൺ​​ഗ്ര​സ്​ ഭ​ര​ണ​കാ​ല​ത്ത്​ ഹ​നു​മാ​ൻ ചാ​ലി​സ കേ​ൾ​ക്കു​ന്ന​തു​പോ​ലും കു​റ്റ​കൃ​ത്യ​മാ​ണ് തുടങ്ങിയ വിദ്വേഷ പ്രസംഗങ്ങൾ മോദി ആവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരക്ഷരം മിണ്ടിയില്ല. പരാതികൾക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾ​ക്കൊടുവിലാണ് പേരിന് കമ്മീഷൻ നടപടിയെടുക്കാനൊരുങ്ങിയത്.

2021ൽ കേന്ദ്രസർക്കാർ സെൻസസ് നടത്താത്തതടക്കം കോൺഗ്രസ് ചോദ്യം ചെയ്തു. പല വിഷയങ്ങളിലും വിഷം കലർന്ന ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും കോൺഗ്രസ് ആർജ്ജവത്തോടെ പറഞ്ഞതോടെ ഇൻഡ്യാ മുന്നണി മോദിക്കും ബി.​ജെ.പിക്കുമെതിരെ കൂടുതൽ കരുത്തോടെ രംഗത്തെത്തി. അതുവരെ മോദി സ്‍തുതികളുമായി തുടർന്നിരുന്ന ദേശീയ മാധ്യമങ്ങളടക്കം മോദിക്കും ബി.​ജെ.പിക്കുമെതിരെ രംഗത്തെത്തി. കോൺഗ്രസിനെ കടന്നാ​ക്രമിക്കാൻ മോദിയുടെ ചങ്ങാത്ത മുതലാളിമാരെന്നറിയപ്പെടുന്ന അംബാനിയെയും അദാനിയെയും കോൺഗ്രസിനെതിരെ ആയുധമാക്കാൻ പോലും മോദി ശ്രമിച്ചു. അതിനെ പ്രതിരോധിക്കലും മറുപടി നൽകലുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രധാന അജണ്ട. രാജ്യ ചരിത്രത്തിൽ ഇത്രയുമധികം വിദ്വേഷം പ്രസംഗിച്ച മറ്റൊരു പ്രധാനമന്ത്രിയുണ്ടായിട്ടില്ലെന്ന് മൻമോഹൻ സിങ്ങിന് തുറന്ന് പറയേണ്ടി വന്നു.

ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാകേണ്ടിയിരുന്ന അ​ഴി​മ​തി,പൗ​ര​ത്വ നി​യ​മം, ജാ​തി സെ​ൻ​സ​സ് തു​ട​ങ്ങി​യ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളൊന്നും ചർച്ചയായില്ല. അതിന് പകരം വിദ്വേഷവും വെറുപ്പും പടർത്താനാണ് മോദി - അമിത്ഷാ സഖ്യമടങ്ങുന്ന ഹിന്ദുത്വ വാദികൾ പ്രധാനമായും ശ്രമിച്ചത്. വിദ്വേഷവും വെറുപ്പും നിറഞ്ഞ മോദിയുടെ പ്രസംഗങ്ങളേക്കാൾ ഹിന്ദി ബെൽറ്റിൽ ചർച്ചയായത് തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്. ഇത് പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയായി കോൺ​ഗ്രസും ആർ.ജെ.ഡിയും സമാജ്‍വാദി പാർട്ടിയുമൊക്കെ ഉയർത്തിയതോടെ എൻ.ഡി.എ കൂടുതൽ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കണ്ടത്.

രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി വിദ്വേഷ തന്ത്രങ്ങൾ ഇറക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലാണ് നുണയും വർഗീയതയും ​ബി.​ജെ.പി പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയതെന്ന് ഇൻഡ്യാ സഖ്യം വേദികളിലെല്ലാം ഉറക്കെ പറഞ്ഞു. വർഗീയ വിദ്വേഷ ​പ്രസ്താവനക്കെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും മോദിക്കെതിരെയും ബി.​ജെ.പിക്കെതിരെയും മിണ്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ദിവസങ്ങൾ വേണ്ടി വന്നു. പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠികൂടി കളം പിടിച്ചതോടെ മോദി- അമിത്ഷാ നുണകൾ ​അതിവേഗം ഹിന്ദി ​െബൽറ്റുകളിൽ പൊളിയുന്ന കാഴ്ചയായിരുന്നു.

അതിനിടെ ആറാം ഘട്ടം വോട്ടെടുപ്പ് പിന്നിട്ടതിന് പിന്നാലെ ജൂൺ ഒന്നിന് ഇൻഡ്യ മുന്നണി യോഗം വിളിച്ചുവെന്ന റിപ്പോർട്ട് കൂടി വന്നു. ഏഴാം ഘട്ടത്തിൽ അരയും തലയും മുറുക്കി അമിത്ഷായും മോദിയും വർഗീയത തുപ്പുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. തെരഞ്ഞെടുപ്പ് ഫലമെന്തായാലും മോദിയും അമിത്ഷായും ചേർന്ന് നടത്തിയ വിദ്വേഷ പരാമർശങ്ങൾ കൊണ്ട് ഇന്ത്യയിലുണ്ടായ മുറിവുകൾ ഉണങ്ങാൻ എത്രകാലം വേണ്ടിവരുമെന്ന ആശങ്കയാണ് ഈ രാജ്യത്തെ ഓരോരുത്തർക്കുമുള്ളത്.

TAGS :

Next Story