ഒരു മാസത്തിനുള്ളിൽ 71 ലക്ഷം വാട്സ് ആപ്പ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി മെറ്റ
എപ്രിൽ 1 മുതൽ 30 വരെയാണ് ഇത്രയും അക്കൗണ്ടുകൾ മരവിപ്പിച്ചത്
ഇന്ത്യയിലെ 71 ലക്ഷം വാട്സ് ആപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ച് മെറ്റ.എപ്രിൽ 1 മുതൽ 30 വരെ 71,82000 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.വാട്സാപ്പ് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ഇതിൽ 1,302,000 അക്കൗണ്ടുകൾ വിവിധ റിപ്പോർട്ടുകൾ ലഭിക്കുന്നതിന് മുമ്പ് തന്നെ മുൻകൂട്ടി മരവിപ്പിച്ചിരുന്നു.
മെറ്റയുടെ സ്വകാര്യതാ നയങ്ങൾ ലംഘിക്കയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നുവെന്നും പരാതി ലഭിച്ച അക്കൗണ്ടുകൾക്കാണ് നടപടിയുണ്ടായത്. എല്ലാമാസവും ആയിരക്കണക്കിന് അക്കൗണ്ടുകൾക്കാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. എല്ലാ മാസവും അത് സംബന്ധിച്ച റിപ്പോർട്ടുകൾ വാട്സ് ആപ്പ് പുറത്തുവിടും. ആ റിപ്പോർട്ടിലാണ് 71 ലക്ഷം അക്കൗണ്ടുകളെ മരവിപ്പിച്ച വിവരം പുറത്തുവിട്ടത്.
ഇതിൽ 1,302,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് പരാതികൾ ലഭിക്കുന്നതിന് മുമ്പ് തന്നെ വ്യാജ അക്കൗണ്ടുകളെന്ന് വാട്സാപ്പ് കണ്ടെത്തിയവയാണിത്.
സ്പാം, സ്കാം, ഫേക്ക് ന്യൂസുകൾ, അപകടരവും ദോഷകരവുമായ ഉള്ളടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം എർപ്പെടുത്തുന്നത്.
Adjust Story Font
16