Quantcast

വാട്സ്ആപ് സന്ദേശങ്ങൾ തെളിവായി കാണാനാകില്ല: സുപ്രീംകോടതി

സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ കൃത്രിമമായി നിർമിക്കാനും നശിപ്പിക്കാനും കഴിയുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

MediaOne Logo

Web Desk

  • Updated:

    2021-07-15 06:09:19.0

Published:

15 July 2021 5:24 AM GMT

വാട്സ്ആപ് സന്ദേശങ്ങൾ തെളിവായി കാണാനാകില്ല: സുപ്രീംകോടതി
X

വാട്സ്ആപ് സന്ദേശങ്ങൾ തെളിവായി കാണാനാകില്ലെന്ന് സുപ്രീംകോടതി. സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ കൃത്രിമമായി നിർമിക്കാനും നശിപ്പിക്കാനും കഴിയുന്ന സാഹചര്യത്തില്‍ വാട്സ്ആപ് സന്ദേശങ്ങൾ എങ്ങനെ തെളിവായി സ്വീകരിക്കാനാകുമെന്നാണ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം. മാലിന്യ ശേഖരണത്തിനായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനവും തമ്മിലുള്ള 2016-ലെ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.

സൗത്ത്​ ഡൽഹി മുൻസിപ്പൽ കോർപറേഷനും വിവിധ കമ്പനികളുടെ കൺസോർഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ്​ തർക്കം ഉടലെടുത്തത്. കൺസോർഷ്യത്തിലുൾപ്പെട്ട എ ടു സെഡ്​, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തർക്കമുണ്ടാവുകയും ഇത്​ കൊൽക്കത്ത ​കോടതിയുടെ പരിഗണനയ്ക്കെത്തുകയും ചെയ്തിരുന്നു.

എ ടു സെഡ്​ എന്ന സ്ഥാപനം 8.18 കോടി ലഭിച്ചുവെന്ന് സമ്മതിക്കുന്ന വാട്സ്ആപ് സന്ദേശമുണ്ടെന്ന്​ ക്വിപ്പോ കൊൽക്കത്ത ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ വാട്സ്ആപ്​ മെസേജ്​ വ്യാജമാണെന്നായിരുന്നു എ ടു സെഡിന്‍റെ വാദം. തുടർന്നാണ്​ കേസ്​ സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തിയത്. കരാറുകള്‍ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ വാട്സ്ആപ് സന്ദേശം തെളിവായി കാണാനാവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

വാട്സ്ആപ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചിട്ടുള്ള മറ്റു സുപ്രധാന കേസുകളില്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം കാര്യമായി ബാധിക്കുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയും സമാനമായ നിരീക്ഷണം നടത്തിയിരുന്നു.

TAGS :

Next Story