Quantcast

''തെരഞ്ഞെടുപ്പ് വരുമ്പോൾ ഹിന്ദു-മുസ്‍ലിം പ്രശ്‌നവും പാകിസ്താനും അതിർത്തിയുമായി വരുന്നത് ജനങ്ങൾ കാണുന്നുണ്ട്''; ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് കെസിആർ

സംസ്ഥാനത്ത് വിളയിക്കുന്ന നെല്ല് കേന്ദ്രം സ്വീകരിച്ചില്ലെങ്കിൽ ബിജെപി ഓഫീസിൽ കൊണ്ടുതള്ളുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Updated:

    2021-11-18 11:59:08.0

Published:

18 Nov 2021 11:56 AM GMT

തെരഞ്ഞെടുപ്പ് വരുമ്പോൾ ഹിന്ദു-മുസ്‍ലിം പ്രശ്‌നവും പാകിസ്താനും അതിർത്തിയുമായി വരുന്നത് ജനങ്ങൾ കാണുന്നുണ്ട്; ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് കെസിആർ
X

ബിജെപിക്കെതിരെ കടുത്ത ആക്രമണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെരഞ്ഞെടുപ്പ് വരുമ്പോൾ വർഗീയലഹള സൃഷ്ടിക്കുകും പാകിസ്താൻ അടക്കമുള്ള വികാരങ്ങൾ ഇളക്കിവിടുകയുമാണ് ബിജെപിയുടെ ഏർപ്പാടെന്ന് കെസിആർ വിമർശിച്ചു. കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് ഇന്ദിര പാർക്കിൽ ആരംഭിച്ച ധർണയ്ക്കിടെയായിരുന്നു വിമർശം.

''തെരഞ്ഞെടുപ്പുകൾ വരുമ്പോൾ അവർ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളുമായും പാകിസ്താൻ വൈകാരികതയുമായും വരും. തെരഞ്ഞെടുപ്പുകൾക്കിടയിൽ നിങ്ങൾ സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. അതിർത്തിയിൽ നിങ്ങൾ നടത്തുന്ന നാടകങ്ങളും മിന്നലാക്രമണങ്ങളുമെല്ലാം ജനങ്ങൾ കാണുന്നുണ്ട്.''- കടുത്ത ഭാഷയിൽ കെസിആർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വിളയിക്കുന്ന നെല്ല് കേന്ദ്രം നെല്ല് വാങ്ങുന്നില്ലെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നെല്ല് വിളയിക്കാൻ പറയുന്നു. എന്നാൽ, കേന്ദ്രം ഇതൊന്നും വാങ്ങുന്നുമില്ല. രാഷ്ട്രീയം കളിക്കുകയാണവർ. നിങ്ങൾ നെല്ല് വാങ്ങുന്നില്ലെങ്കിൽ ബിജെപി ഓഫീസിൽ കൊണ്ടുതള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തുനിന്ന് വാങ്ങുന്ന നെല്ലിന് നിശ്ചിത തോത് നിർണയിക്കണമെന്ന് 50 ദിവസം മുൻപ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലിനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള പ്രതികരണമുണ്ടായില്ല. വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Summary: ''When there are elections, they bring Hindu-Muslim issue, Pakistan sentiment, drama on the border, surgical strikes.. people are seeing through this'', Says Telangana Chief Minister K Chandrasekhar Rao referring BJP leaders

TAGS :

Next Story