'അവരൊക്കെ ആരാ?' ഷാറൂഖ് ഖാനെയും ദീപിക പദുക്കോണിനെയും അറിയില്ലെന്ന് സമീർ വാങ്കെഡെ
'ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെതിരെ വരെ ഞാൻ കേസെടുത്തിട്ടുണ്ട്. മുംബൈ ഡോംഗ്രിയിലുള്ള അയാളുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.'
മറാഠി ചാറ്റ് ഷോയില്‍ സമീര്‍ വാങ്കെഡെ
മുംബൈ: ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിനെ കുറിച്ച് വെളിപ്പെടുത്തി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മുൻ തലവൻ സമീർ വാങ്കെഡെ. താൻ താരങ്ങൾക്കു പിന്നാലെ നടക്കുകയാണെന്ന ആരോപണം തെറ്റാണെന്നും നിയമം അനുസരിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനെയും ദീപിക പദുക്കോണിനെയും അറിയില്ലെന്നും സമീർ അവകാശപ്പെട്ടു.
മറാഠി ചാറ്റ് ഷോയായ 'ഖുപ്‌തെ ടിറ്റ്‌തെ ഗുപ്‌തെ'യിലാണ് ആഡംബരക്കപ്പൽ ലഹരി പാർട്ടി കേസിനെ കുറിച്ച് സമീർ സംസാരിച്ചത്. വിമാനത്താവളത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കാലത്ത് 3,500ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 100-150 പേർ മാത്രമാണ് സെലിബ്രിറ്റികളുണ്ടാകൂവെന്നും സമീർ പറഞ്ഞു. ബാക്കിയുള്ളവരെല്ലാം കൊടും ക്രിമിനലുകളും ലഹരിക്കടത്തുകാരുമാണെന്നും അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റികൾക്കു പിന്നാലെ നടക്കുകയാണെന്ന ആരോപണം തെറ്റാണ്. നിയമം അനുസരിക്കുക മാത്രമാണു ചെയ്യുന്നതെന്നും സമീർ വ്യക്തമാക്കി.
ഷോയിൽ അവതാരകൻ ഷാറൂഖ് ഖാൻ, ദീപിക പദുക്കോൺ, മിക സിങ് എന്നിവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇതെല്ലാം ആരാണെന്നായിരുന്നു സമീർ വാങ്കെഡെയുടെ ചോദ്യം. ഇവരൊക്കെ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെതിരെ വരെ ഞാൻ കേസെടുത്തിട്ടുണ്ട്. മുംബൈ ഡോംഗ്രിയിലെ താവളത്തിലുള്ള കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വലിയ സാമ്പത്തികനഷ്ടങ്ങളായിരിക്കും അവർക്ക് ഉണ്ടായിട്ടുണ്ടാകുക. അതെനിക്കു പ്രശ്‌നമല്ല.'-സമീർ വാങ്കെഡെ പറഞ്ഞു.
ലഹരിപ്പാര്‍ട്ടിയില്‍ സമീര്‍ വാങ്കെഡെയായിരുന്നു ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ആര്യനെ മോചിപ്പിക്കാനായി 25 കോടി ഇദ്ദേഹം കൈക്കൂലി ചോദിച്ചെന്നു വെളിപ്പെടുത്തലുണ്ടായി. ആര്യന്‍ ഖാനെ കുടുക്കാനായി വ്യാജ കേസുണ്ടാക്കിയതാണെന്നും ആരോപണമുയര്‍ന്നു. ഇതിനു പിന്നാലെ സമീറിനെതിരെ കേസെടുക്കുകയും അഴിമതിക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
Summary: Former NCB Mumbai zonal chief Sameer Wankhede claims he doesn't know Shah Rukh Khan and Deepika Padukone
Adjust Story Font
16