Quantcast

ബട്ടർ ചിക്കനെ കോടതി കയറ്റിയതാര്? എന്തിന് ?

ഡൽഹിയിലെ മോത്തി മഹലിന്‍റെ അടുക്കളയിൽ നിന്നാണ് ബട്ടർ ചിക്കൻ തീൻമേശയിലേക്കെത്തിയതെന്നാണ് പറയപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    7 Feb 2024 4:29 PM GMT

butter chicken, mothi mahal, butter chicken recipe, latest malayalam news, ബട്ടർ ചിക്കൻ, മോത്തി മഹൽ, ബട്ടർ ചിക്കൻ റെസിപ്പി, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ലോകത്താകമാനമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് ബട്ടർചിക്കൻ. എന്നാൽ ഇപ്പോള്‍ ഈ ബട്ടർ ചിക്കൻ കോടതി കയറി ഇറങ്ങുകയാണ്. ബട്ടർ ചിക്കൻ കണ്ടുപിടിച്ചത് ആരാണെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഡൽഹി ഹൈക്കോടതിയുടെ മുമ്പാകെ എത്തി നിൽക്കുന്നത്. ഡൽഹിയിലെ പഴക്കമേറിയ പ്രമുഖ റെസ്റ്റോറന്‍റായ മോത്തി മഹൽ ഡിലക്സാണ് ബട്ടർ ചിക്കന്‍റെ പാരമ്പര്യം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ തന്നെ മറ്റൊരു പ്രമുഖ റെസ്റ്റോറന്‍റായ ദര്യഗഞ്ച് ബട്ടർ ചിക്കന്‍റെ പാരമ്പര്യം പറഞ്ഞ് പരസ്യം ചെയ്തതിന് പിന്നാലെയാണ് ബട്ടർ ചിക്കൻ കോടതിയിലെത്തിയത്.


1. ബട്ടർ ചിക്കന്‍റെ ചരിത്രം

ഡൽഹിയിലെ മോത്തി മഹലിന്‍റെ അടുക്കളയിൽ നിന്നാണ് ബട്ടർ ചിക്കൻ തീൻമേശയിലേക്കെത്തിയതെന്നാണ് പറയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മോത്തി മഹൽ 1947 ൽ ഡൽഹിയിലെ ദര്യഗഞ്ചിലാണ് ആരംഭിക്കുന്നത്. തക്കാളി, വെണ്ണ, ക്രീം, മസാലകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുള്ള ഗ്രേവിയിൽ വേവിച്ച ചിക്കൻ കഷണങ്ങൾ ചേർത്ത് ബട്ടർ ചിക്കൻ കണ്ടുപിടിച്ചത് ഇവിടെയാണ്. അന്നത്തെ ആ രുചിക്കുട്ടിന്‍റെ അവകാശത്തിനായുള്ള തർക്കത്തിലാണ് പാചക വിദഗ്ദരുടെ പിൻമുറക്കാർ.




2. നിയമയുദ്ധം

കച്ചവടം നടക്കാതെ ചിക്കൻ നാശായി പോകുമെന്ന് തോന്നിയപ്പോള്‍ കടയുടമയായ കുന്ദൻ ലാൽ ഗുജ്‌റാൾ തയ്യാറാക്കിയതാണ് ഈ വിഭവമെന്നാണ് മോത്തി മഹൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. വെണ്ണ സമ്പുഷ്ടമായ ഗ്രേവിയിൽ ചിക്കൻ ചേർക്കുന്നത് മൃദുവായതും ഈർപ്പമുള്ളതുമായി നിലനിർത്താനുള്ള ആശയമായാണ് ബട്ടർ ചിക്കൻ ഉണ്ടാക്കിയതെന്നാണ് അവർ പറയുന്നത്. ഭക്ഷണപ്രമികളെ ആകർഷിപ്പിക്കാൻ മോത്തി മഹലിന്‍റെ അടുക്കളയിലെ പാചകക്കാരനായ കുന്ദൻ ലാൽ ജഗ്ഗിയാണ് വിഭവം സൃഷ്ടിച്ചതെന്നാണ് ദര്യഗഞ്ച് അവകാശപ്പെടുന്നത്. ദര്യഗഞ്ചിൻന്‍റെ സ്ഥാപകരിൽ ഒരാളാണ് ജഗ്ഗിയുടെ അനന്തരാവകാശി.


3. വിജയിക്കേണ്ടതിന്‍റെ ആവശ്യം

മോത്തി മഹൽ ബട്ടർ ചിക്കന്‍റെ കണ്ടുപിടുത്തത്തിന് അവകാശവാദം ഉന്നയിക്കുക മാത്രമല്ല ദര്യഗഞ്ച് മറ്റൊരു രീതിയിൽ ഇത് മാറ്റുന്നതിൽ നിന്ന് നിന്ന് കോടതി വിലക്കണമെന്നും ആവശ്യപ്പെടുന്നു. ബട്ടർ ചിക്കൻന്‍റെ വൻ ജനപ്രീതി കാരണം ഈ വിധി ആർക്ക് അനുകൂലമാണോ അവരെ അത് ഡൽഹിയിലെ കച്ചവടത്തിൽ നന്നായി സഹായിക്കും.


TAGS :

Next Story