'ജയിലില്‍ നിന്നും മാപ്പ് എഴുതികൊടുത്ത വിപ്ലവ നേതാവ് ആര്?'; ചോദ്യപേപ്പറിലും മമത സര്‍ക്കാരിന്‍റെ 'ആക്രമണം'
ചോദ്യം പേപ്പര്‍ തയ്യാറാക്കിയയാള്‍ക്ക് ചുംബനം നല്‍കണമെന്നും അയാളെ ബഹുമാനിക്കുന്നതായും നിരവധി പേര്‍ അഭിപ്രായപ്പെട്ടു
പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് ചോദിച്ച ഒരു ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്വാതന്ത്രൃസമര കാലഘട്ടത്തില്‍ ആന്‍ഡമാന്‍ ജയിലിലായിരിക്കെ ബ്രിട്ടീഷുക്കാരോട് മാപ്പ് അപേക്ഷിച്ച വിപ്ലവ നേതാവ് ആരാണെന്നാണ് ചോദ്യം. ആർ.എസ്.എസിന്‍റെ ആശയാടിത്തറയായ 'ഹിന്ദുത്വ' പ്രത്യയശാസ്ത്രം ആവിഷ്കരിച്ച വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍ ഉത്തരം വരുന്ന ചോദ്യം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുള്‍പ്പടെയുള്ള ഹിന്ദുത്വ പാര്‍ട്ടികളെ ഉന്നമിട്ടുള്ളതാണ്. പരീക്ഷാപേപ്പറിലെ 117ആമതായാണ് വി.ഡി സവര്‍ക്കെതിരെയുള്ള ചോദ്യമുള്ളത്. വി.ഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങനെയാണ് നാല് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.
പരീക്ഷാ പേപ്പറില്‍ ഹിന്ദുത്വ സംഘടനാ നേതാവിനെ തുറന്നുകാട്ടിയുള്ള ചോദ്യം നല്‍കിയതിനെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ചോദ്യം പേപ്പര്‍ തയ്യാറാക്കിയയാള്‍ക്ക് ചുംബനം നല്‍കണമെന്നും അയാളെ ബഹുമാനിക്കുന്നതായും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
അതെ സമയം പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒമ്പതു മുതല്‍ പതിനൊന്ന് വരെ ക്ലാസുകളിലുള്ളവര്‍ക്ക് സൗജന്യ സൈക്കിള്‍ നല്‍കുന്ന സര്‍ക്കാരിന്‍റെ അരുമ പദ്ധതിയെ പരസ്യരൂപത്തില്‍ അവതരിപ്പിച്ചതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ചോദ്യപേപ്പറിലെ നാല്‍പ്പത്തിരണ്ടാം ചോദ്യം ചൂണ്ടിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ വിമര്‍ശനം. സാബുജ് സാത്തി സ്കീം പ്രകാരം സര്‍ക്കാര്‍, എയിഡഡ് സ്ക്കൂളുകളിലെ ഏത് ക്ലാസില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സൈക്കിള്‍ ലഭ്യമാവുക എന്നതായിരുന്നു വിവാദമായ ചോദ്യം.
കഴിഞ്ഞ ദിവസം നടന്ന പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 1.8 ലക്ഷം പേരാണ് എഴുതിയത്. കൊല്‍ക്കത്തയില്‍ മാത്രം 100 സെന്‍ററുകളിലായി 43000ഓളം പേര്‍ പരീക്ഷ എഴുതി. രണ്ടര ലക്ഷം പേരാണ് പരീക്ഷ എഴുതാനായി അപേക്ഷ നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഇത്രയും പേരെ ഉള്‍കൊള്ളിച്ച് പരീക്ഷ നടത്തുകയെന്നത് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയായിരുന്നു.
Adjust Story Font
16