അമിത് ഷാ എന്തുകൊണ്ട് ജമ്മു-കശ്മീരിൽ യാത്ര നടത്തുന്നില്ല: രാഹുൽ ഗാന്ധി
ജമ്മു കശ്മീരിലെ ജനങ്ങൾ തൃപ്തരല്ല. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിൽ ജനങ്ങൾ അതൃപ്തരാണ്
രാഹുൽ ഗാന്ധി
കശ്മീർ: ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചെന്ന് രാഹുൽ ഗാന്ധി. ഒരുപാട് ആളുകളെ നേരിൽ കണ്ടു. യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജീവിത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ഭാരത് ജോഡോ യാത്ര. വിദ്വേഷത്തിനെതിരായ സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളോട് പറഞ്ഞതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ജനങ്ങൾ തൃപ്തരല്ല. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിൽ ജനങ്ങൾ അതൃപ്തരാണ്. യാത്രയുടെ ഫലം രാജ്യത്തിന് മുഴുവനാണെന്നും മാധ്യമങ്ങൾ പ്രതിപക്ഷത്തിന് വേണ്ട പരിഗണന നൽകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ജമ്മു-കശ്മീരിൽ കണ്ട കാഴ്ചകളിൽ സന്തോഷവാനല്ല. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ജമ്മു കാശ്മീരിന് വേണ്ടി ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സ്വന്തം കുടുബത്തിലേക്ക് എത്തിയ അനുഭവമാണ് കശ്മീരിൽ എത്തിയപ്പോൾ ഉണ്ടായത്. ജമ്മു കശ്മീർ ശാന്തമാണെന്നാണ് ബിജെപി പറയുന്നത്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് അമിത് ഷാ ഇവിടെ യാത്ര നടത്താത്തത്.
പ്രതിപക്ഷത്തിന് പല അഭിപ്രായങ്ങളുമുണ്ടാകും , എന്നാൽ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Adjust Story Font
16