'ആര്യൻ ഖാൻ കേസിൽ ഇടപെടണം' സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ശിവസേന നേതാവിന്റെ കത്ത്
ബോളിവുഡ് താരം ഷാരുഖ്ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരി പാർട്ടി നടത്തിയ കേസിൽ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ശിവസേന നേതാവിന്റെ കത്ത്. കഴിഞ്ഞ ഒന്നര വർഷമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിനോദ വ്യവസായത്തെ ഉന്നം വെക്കുകയാണെന്ന് കത്തിൽ പറയുന്നു.
ബോളിവുഡ് നടൻ ശുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമങ്ങൾ നടക്കുന്നതായും ചീഫ് ജസ്റ്റിസ് എൻ.വി രമണക്കും മറ്റു സുപ്രീംകോടതി ജഡ്ജുമാർക്കും അയച്ച കത്തിൽ പറയുന്നു. ശിവസേന നേതാവ് കൂടിയായ കർഷക നേതാവ് കിഷോർ തിവാരിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
"കഴിഞ്ഞ മാസം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും മൂവായിരം കിലോ മയക്കുമരുന്ന് പിടികൂടിയതും മുംബൈ പോലീസിന്റെ നേട്ടങ്ങളും വെച്ച് നോക്കുമ്പോൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ലഹരിപിടുത്തം വെറും തമാശ മാത്രമാണ്." അദ്ദേഹം പറഞ്ഞു.
" കഴിഞ്ഞ പതിനഞ്ച് മാസത്തോളമായി ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഉന്നം വെക്കുന്നതിന്റെ പ്രചോദനം എന്താണ്? " - അദ്ദേഹം ചോദിച്ചു.
Adjust Story Font
16