Quantcast

ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നൽകുന്നു?- രാഹുല്‍ ഗാന്ധി

ഇ.പി.എഫ്.ഒ ക്യാപിറ്റൽ അദാനി ഗ്രൂപ്പിന് നൽകുന്നതിന് എതിരെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

MediaOne Logo

Web Desk

  • Updated:

    2023-03-27 11:38:10.0

Published:

27 March 2023 10:38 AM GMT

Why is peoples money being given to Adani?-: Rahul Gandhi
X

ന്യൂഡല്‍ഹി: പ്രധാന മന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നൽകുന്നെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. മോദി - അദാനി കൂട്ടുകെട്ട് വ്യക്തമായതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇ.പി.എഫ്.ഒ ക്യാപിറ്റൽ അദാനി ഗ്രൂപ്പിന് നൽകുന്നതിന് എതിരെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.


അതേസമയം അദാനി കമ്പനികളുടെ സാമ്പത്തിക ഇടാപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങൾ പരസ്യപ്പെടുത്താതെന്നാണ് കേന്ദ്രസർക്കാർ രേഖാമുലം ലോക്സഭയെ അറിയിച്ചത്.



അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കേന്ദ്രസർക്കാർ നടത്തിയ സൂക്ഷ്മ പരിശോധനാ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയാണ് ലോക്സഭയിൽ ചോദ്യമുന്നയിച്ചത്. സെബി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി രണ്ട് മാസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് കോർപ്പറേറ്റ് അഫിയേർ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് ലോക്സഭയെ അറിയിച്ചു.


TAGS :

Next Story