കുടുംബവഴക്ക്; ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ
വസുന്ധര മൂർച്ചയുള്ള കത്തിയെടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്തു കൊന്ന് അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ നടന്നെത്തി ഭാര്യ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് സംഭവം.
53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) പൊലീസ് അറസ്റ്റ് ചെയ്തു. വസുന്ധര കീഴടങ്ങിയതിനു പിന്നാലെ നടത്തിയ പരിശോധനയിൽ ഇവരുടെ കുടുംബവീട്ടിൽനിന്ന് രവിചന്ദ്രന്റെ ശരീരം കണ്ടെത്തി. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസ് നിഗമനം.
ദമ്പതികൾ 20 വയസുള്ള മകനോടൊപ്പം ഇരുവരും താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടാതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കൾ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നും ദേഷ്യത്തിൽ വസുന്ധര മൂർച്ചയുള്ള കത്തിയെടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16