Quantcast

ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടും: അസം മുഖ്യമന്ത്രി

'ഇന്ത്യയെ യഥാർത്ഥ മതേതര രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നിരിക്കുന്നെന്നും ഹിമന്ത ബിശ്വ ശർമ

MediaOne Logo

Web Desk

  • Published:

    15 May 2023 6:11 AM GMT

Himanta Biswa Sarma ,Will Close 300 More Madrassas...: Assam CM,latest national news,ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടും: അസം മുഖ്യമന്ത്രി
X

കരിംനഗർ: ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കരിംനഗറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് എഐഎംഐഎം അസദുദ്ദീൻ ഒവൈസിയെ വിമര്‍ശിച്ച് ഹിമന്ത ബിശ്വ ശർമ ഇക്കാര്യം പറഞ്ഞത്.

''ഞങ്ങൾ അസമിലെ ലൗ ജിഹാദ് തടയാൻ പ്രവർത്തിക്കുന്നു, കൂടാതെ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഞാൻ മുഖ്യമന്ത്രിയായ ശേഷം അസമിലെ 600 മദ്രസകൾ അടച്ചുപൂട്ടി, ഈ വർഷം 300 മദ്രസകൾ കൂടി പൂട്ടുമെന്നാണ് ഒവൈസിയോട് എനിക്ക് പറയാനുണ്ട്. ,' അസം മുഖ്യമന്ത്രി പറഞ്ഞു.

കോളേജുകളും സ്‌കൂളുകളും സർവകലാശാലകളും നിർമ്മിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് 600 മദ്രസകൾ അടച്ചുപൂട്ടിയതെന്നായിരുന്നു നേരത്തെ ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നത്.

'ഞാൻ 600 മദ്രസകൾ അടച്ചുപൂട്ടി, എല്ലാ മദ്രസകളും അടച്ചുപൂട്ടാൻ ഞാൻ ഉദ്ദേശിക്കുന്നു, കാരണം ഞങ്ങൾക്ക് മദ്രസകൾ വേണ്ട. ഞങ്ങൾക്ക് സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും വേണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്നും ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും ശർമ്മ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഏക സിവിൽ കോഡ് വരാൻ പോകുന്നു, ഇന്ത്യയെ യഥാർത്ഥ മതേതര രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നിരിക്കുന്നു, ''ശർമ്മ പറഞ്ഞു.


TAGS :

Next Story