തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണച്ച് വൈ.എസ്.ആർ.ടി.പി
കോൺഗ്രസിന്റെ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണ് വിട്ടുനിൽക്കുന്നതെന്ന് വൈ.എസ്.ആർ.ടി.പി അധ്യക്ഷ വൈ.എസ് ശർമിള അറിയിച്ചു
ഡൽഹി: തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് വൈ.എസ്.ആർ.ടി.പി. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കോൺഗ്രസിന്റെ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണ് വിട്ടുനിൽക്കുന്നതെന്നും വൈ.എസ്.ആർ.ടി.പി അധ്യക്ഷ വൈ.എസ് ശർമിള അറിയിച്ചു.
ബി.ആർ.എസിനെതിരെ ഇവർ മത്സരിച്ചു കഴിഞ്ഞാൽ തങ്ങളുടെ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യതയുണ്ട്. ഇത് കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ തങ്ങൾ ഇത്തവണ മത്സരിക്കുന്നില്ല. തങ്ങളുടെ പൂർണ പിന്തുണയും കോൺഗ്രസിന് നൽകുമെന്നും വൈ.എസ് ശർമിള വ്യക്തമാക്കി.
ചന്ദ്രശേഖർ റാവുവിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ത്യാഗമാണ് പാർട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കോൺഗ്രസിനിപ്പോൾ തെലങ്കാനയിൽ വ്യക്തമായ ഒരു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തങ്ങൾ മത്സരിച്ചു കഴിഞ്ഞാൽ കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യതയുണ്ട്. അതിനാൽ പിന്മാറുകയാണെന്നും തങ്ങളുടെ പൂർണ പിന്തുണ കോൺഗ്രസിന് നൽകുകയാണെന്നും വൈ.എസ് ശർമിള അറിയിച്ചു.
Adjust Story Font
16