പ്രചാരണത്തിന് റാലികളനുവദിക്കുമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം നാളെ
പഞ്ചാബ്, ഉത്തർ പ്രദേശ് , ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്
അടുത്ത മാസം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റാലികൾ അനുവദിക്കണമോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം നാളെ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 15 വരെയുണ്ടായ തെരഞ്ഞെടുപ്പ് റാലികൾക്കുള്ള വിലക്ക് ജനുവരി 22 വരെ നീട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ നാളെ കേന്ദ്ര ആരോഗ്യ സെക്രട്ടറി, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ തുടങ്ങിയവരുമായി നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ വാക്സിനേഷൻ, കോവിഡ് കേസുകളുടെ വർധന തുടങ്ങിയവയിൽ ചർച്ചയുണ്ടാകും.
പഞ്ചാബ്, ഉത്തർ പ്രദേശ് , ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ്. കേന്ദ്രത്തിനെതിരെ കർഷകരോഷം ഇരമ്പിയ പഞ്ചാബിൽ ഭരണം നിലനിർത്തുക എന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയാകും.
News Summary : Will Physical Rallies Return? Election Commission To Decide Tomorrow
Adjust Story Font
16