Quantcast

മധ്യപ്രദേശിലെ മദ്യശാലകള്‍ പശു സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഉമാഭാരതി

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം മദ്യത്തിന്‍റെ ഉപഭോഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    1 Feb 2023 5:27 AM GMT

Uma Bharti
X

ഉമാഭാരതി

ഭോപ്പാല്‍: മധ്യപ്രദേശിലെ മദ്യ വിൽപനശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമാഭാരതി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം മദ്യത്തിന്‍റെ ഉപഭോഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഭോപ്പാലിലെ അയോധ്യ നഗർ ട്രൈസെക്ഷനിലെ മദ്യശാലയ്ക്ക് സമീപമുള്ള ഒരു ക്ഷേത്രത്തിലെത്തിയ ഉമാഭാരതി സർക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ പ്രഖ്യാപനത്തിനായി ജനുവരി 31 വരെ അവിടെ തങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്ത് നിയന്ത്രിത മദ്യനയത്തിനുള്ള ആവശ്യത്തെ പിന്തുണച്ച ഭാരതി 'മധുശാല മേ ഗൗശാല' (മദ്യ വിൽപനശാലകൾക്ക് പകരം പശു സംരക്ഷണം) പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു. ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള നിവാരി ജില്ലയിലെ ഓർച്ചയിലെ പ്രശസ്തമായ രാംരാജ സർക്കാർ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു മദ്യശാല നിയമവിരുദ്ധമാണെന്ന് മാധ്യമങ്ങളോട് ഉമാഭാരതി വ്യക്തമാക്കി. മദ്യനയത്തിന് കാത്തുനിൽക്കാതെ ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അവർ ആവശ്യപ്പെട്ടു.



ഓർക്കായിലെ നിയമവിരുദ്ധ മദ്യശാലയ്ക്ക് പുറത്ത് 11 പശുക്കളെ മേയാന്‍ വിടാന്‍ താൻ ആളുകളോട് പറഞ്ഞതായി ഭാരതി പറഞ്ഞു."ആരാണ് എന്നെ തടയാൻ ധൈര്യപ്പെടുന്നതെന്ന് നോക്കാം. ഈ പശുക്കൾക്ക് ഭക്ഷണം നൽകുകയും മദ്യഷാപ്പിൽ നിന്നും വെള്ളം നൽകുകയും വേണം" മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ശ്രീരാമന്റെ പേരിൽ സർക്കാരുകൾ രൂപീകരിക്കപ്പെടുന്നു എന്നാൽ ഓർച്ചയിലെ രാംരാജ സർക്കാർ ക്ഷേത്രത്തിന് സമീപം ഒരു മദ്യശാല വരാൻ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രികത കൊണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.



ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മുന്നിലാണെന്നും മദ്യപാനമാണ് ഈ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയ്ക്ക് കാരണമെന്നും ഒരു റിപ്പോർട്ട് ഉദ്ധരിച്ച് ഭാരതി പറഞ്ഞു.മദ്യപാനത്തിനെതിരായ തന്‍റെ ശ്രമങ്ങളുടെ പേരിൽ ബി.ജെ.പിയിലെ ഒരു വിഭാഗം തന്നെ ട്രോളുന്നുണ്ട്. താൻ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്, കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദം മാത്രം വഹിച്ചിട്ടില്ല. മദ്യനിരോധന പ്രക്ഷോഭം മൂലം എനിക്ക് ആ (പ്രധാനമന്ത്രി) സ്ഥാനം ലഭിക്കുമോ? ബി.ജെ.പിയിലെ ഒരു വിഭാഗം ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു," അവർ പറഞ്ഞു.



TAGS :

Next Story