സി.പി.എമ്മുമായി കൈ കോര്‍ത്ത കോണ്‍ഗ്രസ് ബംഗാളില്‍ പിന്തുണക്ക് സമീപിക്കണ്ടെന്ന് മമത
പാർലമെന്‍റില്‍ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഞങ്ങളോട് സഹായം തേടുന്നു
മമത ബാനര്‍ജി
കൊല്‍ക്കൊത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടയില്‍ നയം വ്യക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ പിന്തുണക്കുമെന്നും എന്നാല്‍ ബംഗാളില്‍ സി.പി.എമ്മുമായി കൈ കോര്‍ത്ത കോണ്‍ഗ്രസ് അതു പ്രതീക്ഷിക്കണ്ടെന്നും മമത തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“പാർലമെന്‍റില്‍ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഞങ്ങളോട് സഹായം തേടുന്നു, പാർലമെന്‍റില്‍ അത് ചെയ്യാം, എന്നാൽ ഇവിടെ ബംഗാളിൽ ഞങ്ങൾ കോൺഗ്രസിനെ സഹായിക്കില്ല.ഇവിടെ കോൺഗ്രസ് സി.പി.എമ്മിന്‍റെ സുഹൃത്താണ്. ബംഗാളിൽ സി.പി.എമ്മിനെ നിങ്ങളുടെ സുഹൃത്തായി കണ്ട് ഞങ്ങളോട് പിന്തുണ തേടാൻ വരരുത്” മമത പറഞ്ഞു.''പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കസേരയിൽ നിന്ന് താഴെയിറക്കിയ ശേഷം ഭവന പദ്ധതികൾ ശരിയായി ആരംഭിക്കാൻ കഴിയും.സി.പി.എം ഭരണത്തിൽ ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിച്ചില്ല, കോൺഗ്രസ് പോലും നൽകിയില്ല.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പകർച്ചവ്യാധിയുടെ കാലത്ത് ആറ് മാസത്തെ റേഷന്‍ അനുവദിച്ചെങ്കിലും പിന്നീട് നിർത്തി.എന്നാൽ ടിഎംസി സർക്കാർ ഇപ്പോഴും സൗജന്യ റേഷൻ നൽകുന്നു, അത് ഉയർന്ന വിലയുള്ള എൽപിജിയിൽ പാകം ചെയ്യുന്നു, ”ടിഎംസി മേധാവി കൂട്ടിച്ചേർത്തു.
Adjust Story Font
16