Quantcast

'വയനാട് സന്ദർശിക്കും, സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളോടൊപ്പം നിൽക്കും': ഡോ. കഫീൽ ഖാൻ

പ്രധാനമന്ത്രി വയനാടിന് വേണ്ടി എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം

MediaOne Logo

Web Desk

  • Published:

    10 Aug 2024 12:39 PM GMT

Will visit Wayanad, stay with all children in need: Dr. Kafeel Khan, wayanad landslide, latest news malayalam വയനാട് സന്ദർശിക്കും, സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളോടൊപ്പം നിൽക്കും: ഡോ. കഫീൽ ഖാൻ
X

കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട, ക്യാമ്പുകളിൽ കഴിയുന്ന മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകാൻ പ്രശസ്ത ശിശുരോ​ഗ വിദ​ഗ്ധൻ ഡോ. കഫീൽ ഖാൻ വയനാട് സന്ദർശിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ദുരന്തത്തിന്റെ വ്യപ്തി അത് കാണുമ്പോൾ തന്നെ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും തകർന്ന 3 ​ഗ്രാമങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം വീണ്ടും ഉയരുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

'അപകടമുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കും. ക്യാമ്പിൽ കഴിയുന്ന ആളുകളുടെ ദുഃഖത്തിൽ പങ്കുച്ചേരും. ശിശുരോ​ഗ വിദ​ഗ്ധൻ എന്ന നിലയിൽ എന്റെ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളോടൊപ്പം നിന്ന് വേണ്ടത് ചെയ്യും. അവരോടൊപ്പമുണ്ടാകും'. കഫീൽ ഖാൻ പറഞ്ഞു. ദുരന്തത്തിന്റെ ആഘാതത്തിൽ നിൽക്കുന്ന കുട്ടികൾക്ക് ഡിപ്രഷൻ, കമ്മ്യുണിക്കേഷൻ ഡീസീസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുടുതലാണെന്നും അദ്ദേഹം പറഞ്ഞു.

അപകടസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കിയ പ്രധാനമന്ത്രി വയനാടിന് വേണ്ടി എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറും സേനകളും മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്നുണ്ടെന്നും കഫീൽ ഖാൻ കൂട്ടിച്ചേർത്തു. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ഉത്തർപ്രദേശിൽ ഓക്സിജൻ ലഭിക്കാതെ മരണപ്പെട്ട കുഞ്ഞുങ്ങളുടെ വാർത്ത പുറം ലോകത്തെ അറിയിച്ചതിനാൽ പുറത്താക്കപ്പെട്ട ഡോക്ടർ കഫീൽ ഖാൻ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.

TAGS :

Next Story