Quantcast

ബിഹാറില്‍ അധികാരത്തിലേറുക എന്നത് തേജസ്വിയുടെ ജാതകത്തിലില്ല: കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്

പ്രതിപക്ഷ നേതാവ് വായുവിൽ കോട്ടകൾ പണിയുകയാണെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു

MediaOne Logo

Web Desk

  • Published:

    12 Aug 2024 5:08 AM GMT

Tejashwi Yadav
X

പറ്റ്ന: ബിഹാറില്‍ അധികാരത്തിലേറുക എന്നത് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്‍റെ ജാതകത്തിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്. പ്രതിപക്ഷ നേതാവ് വായുവിൽ കോട്ടകൾ പണിയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന ആർജെഡിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന യാദവിൻ്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു മുൻ ജെഡിയു പ്രസിഡൻ്റ് കൂടിയായ രാജീവ്. “ബിഹാറിൽ അധികാരം നേടുന്നത് ആർജെഡിയുടെ തേജസ്വി യാദവിൻ്റെ ജാതകത്തിലില്ല. അദ്ദേഹം വായുവിൽ കോട്ടകൾ പണിയുകയാണ്," സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തേജസ്വി യാദവിൻ്റെ ജാതകത്തെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്ന ജെഡിയു നേതാക്കളുടെ രാഷ്ട്രീയം സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയാമെന്ന് ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡൻ്റ് അഖിലേഷ് പ്രസാദ് സിങ് പ്രതികരിച്ചു. ''ഒരു രാഷ്ട്രീയക്കാരൻ്റെ രാഷ്ട്രീയ ഭാഗ്യം തീരുമാനിക്കുന്നത് ജനങ്ങളാണ്, ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്നും അവരാണ് തീരുമാനിക്കുന്നത്'' ആർജെഡി വക്താവ് ചിത്രഞ്ജൻ ഗഗൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നമ്മുടെ നേതാവ് തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് ആളുകൾ നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പാർട്ടി ഓഫീസിൽ ആർജെഡി പ്രവർത്തകരെ അഭിസംബോധന ചെയ്ത തേജസ്വി യാദവ് നിതിഷ് കുമാര്‍ വിഘടന' രാഷ്ട്രീയ ശക്തികളുമായി സഖ്യമുണ്ടാക്കിയതിനെ വിമർശിക്കുകയും ബിഹാറില്‍ ആർഎസ്എസിനെയും ബിജെപിയെയും തങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ ജെഡിയു മേധാവി സഹായിച്ചതായും ആരോപിച്ചു.“ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് ബിജെപി സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണ്.

ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്തെ വിഭജിക്കാനാണ് കാവി പാർട്ടി ശ്രമിക്കുന്നത്. നിതീഷ് ഈ വിഭജന ഘടകങ്ങളിൽ ചേരുകയും ബിഹാറിൽ തങ്ങളുടെ അടിത്തറ വിപുലീകരിക്കുന്നതിൽ ആർഎസ്എസിനെയും ബിജെപിയെയും സ്ഥിരമായി പിന്തുണയ്ക്കുകയും ചെയ്തു.ബിജെപിയുമായുള്ള ജെഡിയു സഖ്യം ആർജെഡിയെ സഹായിക്കും. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാ മുന്നണി സർക്കാർ രൂപീകരിക്കും", യാദവ് പറഞ്ഞു.

TAGS :

Next Story