Quantcast

ഡ്യൂട്ടി സമയത്ത് കണ്ടക്ടർ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി

ബാംഗ്ലൂർ മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലെ കണ്ടക്ടറോടാണ് യുവതി തർക്കിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-07-12 15:52:23.0

Published:

12 July 2023 3:40 PM GMT

woman forces bus conductor to remove skull cap
X

ബംഗളൂരു: ഡ്യൂട്ടി സമയത്ത് കണ്ടക്ടർ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ബാംഗ്ലൂർ മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലെ കണ്ടക്ടറോടാണ് യുവതി തർക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് ചോദിച്ചാണ് യുവതി കണ്ടക്ടറുമായി തർക്കിക്കുന്നത്.

താൻ എത്രയോ കാലമായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ എതിർത്തിട്ടില്ലെന്നും കണ്ടക്ടർ പറയുന്നുണ്ട്. നിങ്ങളുടെ വീട്ടിലോ പള്ളിയിലോ ആണ് മതം അനുഷ്ഠിക്കേണ്ടതെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ജോലി സമയത്ത് തൊപ്പി ധരിക്കരുതെന്നും സ്ത്രീ ആവശ്യപ്പെടുന്നുണ്ട്. തർക്കത്തിനൊടുവിൽ കണ്ടക്ടർ തൊപ്പി ഊരുന്നതും വീഡിയോയിൽ കാണാം.

അതേസമയം, ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധിച്ചെന്ന് ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതർ പറഞ്ഞു. യൂണിഫോം നിയമങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയതാണ്. ഈ ഘട്ടത്തില്‍ അഭിപ്രായങ്ങള്‍ ഒന്നും പറയാനില്ലെന്നാണ് ബിഎംടിസി പ്രതികരിച്ചത്.

മതത്തിന്റെ പേരില്‍ തര്‍ക്കിക്കാന്‍ വന്ന യുവതിയോട് സൗമ്യമായി പെരുമാറിയ കണ്ടക്ടറെയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കുന്നുണ്ട്.

TAGS :

Next Story