Quantcast

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഡല്‍ഹി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുള്ള വാഹനമായിരുന്നു പ്രതികള്‍ ഓടിച്ചിരുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

MediaOne Logo

Web Desk

  • Published:

    9 Sep 2021 2:25 PM GMT

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
X

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. കാറില്‍ ലിഫ്റ്റ് ചോദിച്ച യുവതിയെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തിനൊപ്പം സിലീസേഡിലേക്ക് പോവുന്ന വഴിയാണ് യുവതിക്ക് നേരെ പീഡനം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ഇരുവരും സഞ്ചരിച്ച വാഹനം എണ്ണ തീര്‍ന്നു നിന്നു പോവുകയായിരുന്നു. സുഹൃത്ത് പെട്രോള്‍ പമ്പിലേക്ക് പോയതോടെ വഴിയില്‍ ഒറ്റക്കായ യുവതി, വഴിയില്‍ കണ്ട കാറിന് കൈകാണിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയേയും കൊണ്ടു വിജനമായ പ്രദേശത്തേക്ക് തിരിച്ച പ്രതികള്‍, വാഹനത്തില്‍ വെച്ച് പീഡനം നടത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുള്ള വാഹനമായിരുന്നു പ്രതികള്‍ ഓടിച്ചിരുന്നതെന്ന് പറഞ്ഞ സദാര്‍ പൊലീസ്, അന്വേഷണം പുരോഗമിക്കുന്നതായും മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story