യുവതി ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊന്നു കുഴിച്ചുമൂടി; മൃതദേഹത്തിൽ ഉപ്പ് വിതറി
ജൂഡൻ മഹാതോ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഉത്തരയും ജയ്പൂർ സ്വദേശിയായ കാമുകൻ ക്ഷേത്രപാലും അറസ്റ്റിലായി.
Crime
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയിൽ യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി. ജൂഡൻ മഹാതോ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഉത്തരയും ജയ്പൂർ സ്വദേശിയായ കാമുകൻ ക്ഷേത്രപാലും അറസ്റ്റിലായി. വിവാഹേതര ബന്ധത്തിന് ഭർത്താവ് തടസ്സമായതിനാലാണ് അരുംകൊല. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ മൃതദേഹത്തിൽ ഉപ്പ് വിതറിയതായി പൊലീസ് പറഞ്ഞു.
ജയ്പൂർ നിവാസിയായ ക്ഷേത്രപാലും ഉത്തരയും ജൂഡനെ ഇല്ലാതാക്കാൻ ഏറെനാളായി പദ്ധതിയിട്ടിരുന്നു. ഒന്നിച്ച് ജീവിക്കാനായിരുന്നു ഭർത്താവിനെ ഒഴിവാക്കാനുള്ള തീരുമാനം. അവസരമൊത്ത് വന്നപ്പോൾ ഭർത്താവിനെ ഉത്തര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. പിന്നാലെ ക്ഷേത്രപാൽ നിർദേശിച്ച പ്രകാരം ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടുന്നതിന് മുമ്പ് ദേഹത്ത് ഉപ്പ് വിതറുകയായിരുന്നു. തെളിവ് ഇല്ലാതാക്കാനാണ് ഉപ്പ് ഉപയോഗിച്ചത്. എന്നാൽ മാർച്ച് 26 -ന് മകൻ മൃതദേഹം കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംശയം തോന്നിയ പൊലീസ ഉത്തരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ക്ഷേത്രപാലുമായി വിവാഹേതര ബന്ധമുള്ളതിനാൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മത മൊഴി. കൊലപാതകത്തിന് ശേഷം ജാർഖണ്ഡിൽ ഒളിവിലായിരുന്ന ക്ഷേത്രപാലിനെ പൊലീസ് പിടികൂടി. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
Adjust Story Font
16