Quantcast

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, മരക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ

വൈകീട്ട് ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ചന്ദ്രുവിനെ ശ്വേത ടെറസിനു മുകളിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് ഇവിടെ ഒളിച്ചിരുന്ന കാമുകന്‍ മരക്കഷണം കൊണ്ട് ചന്ദ്രുവിന്റെ തലക്കടിച്ചുവീഴ്ത്തി

MediaOne Logo

Web Desk

  • Updated:

    2022-10-28 13:23:45.0

Published:

28 Oct 2022 12:20 PM GMT

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, മരക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ
X

ബംഗളൂരു: കാമുകനെ കൊണ്ട് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ശേഷം മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.

ഈ മാസം 21നു നടന്ന കൊലപാതകത്തിനു പിന്നിലെ രഹസ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ആന്ധ്രപ്രദേശ് സ്വദേശികളായ ശ്വേതയാണ് ഭർത്താവ് ചന്ദ്രുവിനെ കാമുകൻ സുരേഷിനെക്കൊണ്ട് കൊല ചെയ്യിച്ചത്. സംഭവത്തിൽ യുവതിയും കാമുകൻ സുരേഷും അറസ്റ്റിലായിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്:

ശ്വേതയും ചന്ദ്രുവും ബന്ധുക്കളാണ്. ഇരുവരും തമ്മിൽ 18 വയസിന്റെ പ്രായവിത്യാസമുണ്ട്. കുടുംബത്തിന്റെ സമ്മർദത്തിൽ ചന്ദ്രുവിനെ വിവാഹം കഴിക്കാൻ ശ്വേത നിർബന്ധിതയായി. കോളജിൽ സീനിയറായിരുന്ന സുരേഷുമായി ശ്വേതയ്ക്ക് പ്രണയമുണ്ടായിരുന്നതിനാൽ ഒട്ടും താൽപര്യമില്ലാതെയാണ് വിവാഹത്തിനു വഴങ്ങിയത്.

വിവാഹം കഴിഞ്ഞെങ്കിലും സുരേഷുമായി ശ്വേത ബന്ധം തുടർന്നു. ഇതിനിടയിൽ ചന്ദ്രു ജോലി ആവശ്യാർത്ഥം ബംഗളൂരുവിലേക്ക് താമസം മാറ്റി. ഒപ്പം ശ്വേതയെയും കൂട്ടി. ഇതോടെ ആന്ധ്രയിലുള്ള സുരേഷിനെ കാണൽ പ്രയാസകരമായി. ഇതോടെയാണ്, ഭർത്താവിനെ വകവരുത്താൻ ശ്വേത സുരേഷിനോട് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഏറ്റ സുരേഷ് ഒരാഴ്ചമുൻപ് ബംഗളൂരുവിലെത്തി രഹസ്യമായി ഇവർ താമസിക്കുന്ന വീടിന്റെ ടെറസിൽ ഒളിച്ചു.

വൈകീട്ട് ജോലി കഴിഞ്ഞെത്തിയ ചന്ദ്രുവിനെ ശ്വേത ടെറസിനു മുകളിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് ശ്വേത നൽകിയ മരക്കഷണം കൊണ്ട് സുരേഷ് ചന്ദ്രുവിന്റെ തലക്കടിച്ചുവീഴ്ത്തി. തുടർന്ന് കത്തികൊണ്ട് ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് രക്തം വാർന്ന് ചന്ദ്രു മരിക്കുകയായിരുന്നു. കൃത്യം നടത്തി സുരേഷ് രക്ഷപ്പെടുകയും ചെയ്തു.

എന്നാൽ, സംഭവം ഒന്നും അറിയാത്ത പോലെ നടക്കുകയായിരുന്നു ശ്വേത. ഇതിനിടെയാണ് ചന്ദ്രുവിനെ കാണാതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. ജോലിക്കു പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്ന് ശ്വേത പൊലീസിൽ മൊഴിനൽകുകയും ചെയ്തു. എന്നാൽ, സംശയം തോന്നി പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ടെറസിൽ രക്തം വാർന്നു മരിച്ചുകിടക്കുന്ന ചന്ദ്രുവിനെ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലും യുവതി കുറ്റം നിഷേധിച്ചു. പ്രണയാഭ്യർത്ഥനയുമായി തന്നെ ശല്യം ചെയ്തിരുന്ന ലോകേഷ് എന്ന യുവാവിന്റെ പേരിൽ കുറ്റാരോപണം നടത്തുകയും ചെയ്തു. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. സുരേഷിനെ പിന്നീട് ആന്ധ്രയിലെ പെനുഗോണ്ടയിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

Summary: Woman makes her lover murder her husband by getting his genitals cut under Yelahanka police station limits in Bengaluru

TAGS :

Next Story