Quantcast

ഡേറ്റിങ് ആപ്പിലൂടെ പരിചയം; നേരില്‍ കാണാനെത്തിയ യുവതിയെ യുവാവും സുഹൃത്തും ബലാത്സംഗം ചെയ്തു

പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി

MediaOne Logo

Web Desk

  • Published:

    26 July 2023 3:06 AM

Woman Raped In Gurugram Hotel By Man She Met On Dating App
X

ഗുരുഗ്രാം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവും സുഹൃത്തും ബലാത്സംഗം ചെയ്തെന്ന് പരാതി. ഗുരുഗ്രാമിലെ സെക്ടര്‍ 50 പ്രദേശത്തെ ഹോട്ടലിലാണ് സംഭവം.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ നേരില്‍ കാണാന്‍ താന്‍ വന്നത് ജൂണ്‍ 29നാണെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവാവിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇരുവര്‍ക്കുമൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ ബോധം നഷ്ടമായെന്ന് യുവതി പറഞ്ഞു.

ഇരുവരും തന്നെ ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. ബോധം വന്നപ്പോള്‍ താന്‍ ചെറുത്തുനിന്നു. സംഭവിച്ചതു പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗക്കുറ്റം ചുമത്തി സെക്ടര്‍ 50 സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പിടികൂടാന്‍ അന്വേഷണം തുടങ്ങിയെന്ന് എസ്.എച്ച്.ഒ പ്രവീൺ മാലിക് പറഞ്ഞു.

Summary- A woman was allegedly raped by a man she met on a dating app and his friend at a hotel in sector 50 area here, police said on Tuesday.

TAGS :

Next Story