Quantcast

ഭർത്താവുമായി അവിഹിത ബന്ധമെന്ന്; യുവതി കിണറ്റിൽ തള്ളിയിട്ട സ്ത്രീ രക്ഷപ്പെട്ടു; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

കിണറ്റിൽ വീണ സ്ത്രീ വള്ളിപ്പടർപ്പിൽ പിടിച്ച് നിൽക്കുന്നത് കണ്ട പ്രതി കല്ലെടുത്തെറിയുകയും കയ്യിലുണ്ടായിരുന്ന കുഞ്ഞ് വീഴുകയുമായിരുന്നു

MediaOne Logo

Web Desk

  • Published:

    8 Sep 2021 4:48 PM GMT

ഭർത്താവുമായി അവിഹിത ബന്ധമെന്ന്; യുവതി കിണറ്റിൽ തള്ളിയിട്ട സ്ത്രീ രക്ഷപ്പെട്ടു; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു
X

ബേടുൽ(മധ്യപ്രദേശ്): ഭർത്താവുമായി ബന്ധമുണ്ടെന്ന പേരിൽ യുവതി കിണറ്റിൽ തള്ളിയിട്ട സ്ത്രീയുടെ രണ്ടു കുട്ടികൾ മരിച്ചു, സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒന്നരയും നാലും വയസ്സുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. മധ്യപ്രദേശിലെ ബേടുൽ ജില്ലയിലെ കൻഹേഗാവിലാണ് സംഭവം.

പ്രതിയായ പിങ്കി കുമ്രേയുടെ ഭർത്താവുമായി കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് ബന്ധമുണ്ടെന്ന പേരിലാണ് ഈ ക്രൂരത ചെയ്തതെന്ന് മഹാരാഷ്ട്ര സബ് ഡിവിഷണൽ പൊലീസ് ഓഫിസർ മഹീന്ദ്രാ സിംഗ് മീണ പറഞ്ഞു.

ചിചോളിയിലെ മാർക്കറ്റിൽ പോയി തിരിച്ചുവരികയായിരുന്നു അമ്മയും കുട്ടികളും. വഴിയരികിലെ ചുറ്റുമതിലില്ലാത്ത കിണറിന്റെ അരികിൽ കാത്തുനിന്ന പ്രതി അമ്മയെയും ഒക്കത്തിരുന്ന കുഞ്ഞിനെയും തള്ളിയിടുകയും നാലു വയസ്സുകാരനെ എടുത്തിടുകയുമായിരുന്നു.

കിണറ്റിൽ വീണ സ്ത്രീ വള്ളിപ്പടർപ്പിൽ പിടിച്ച് നിൽക്കുന്നത് കണ്ട പ്രതി കല്ലെടുത്തെറിയുകയും കയ്യിലുണ്ടായിരുന്ന കുഞ്ഞ് വീഴുകയുമായിരുന്നെന്ന് മഹീന്ദ്രാ സിംഗ് മീണ പറഞ്ഞു.

ഗ്രാമീണർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വെള്ളം വറ്റിച്ച് കുട്ടികളെ പുറത്തെടുത്തു. അപകടത്തിൽപ്പെട്ട അമ്മ ചികിത്സയിലാണ്.

തന്റെ ഭർത്താവുമായി സ്ത്രീക്കുണ്ടായ ബന്ധമാണ് ക്രൂരതക്ക് പ്രേരിപ്പിച്ചതെന്ന് പിങ്കി കുമ്രേ പൊലീസിനോട് പറഞ്ഞു.

TAGS :

Next Story