റേഷൻ കടയിൽ സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന് അറിയിപ്പ്; കിട്ടിയത് മോദിയുടെ ചിത്രമുള്ള കാലി സഞ്ചി
കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ വിതരണത്തെ കുറിച്ചുള്ള പരസ്യമാണ് സഞ്ചിയിലുള്ളത്.
ചമ്പാരൻ: റേഷൻ കടയിൽ സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന അറിയിപ്പ് കേട്ട് എത്തിയവർക്ക് കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒഴിഞ്ഞ സഞ്ചി മാത്രം. ഹോളിയുടെ തലേന്ന് (മാർച്ച് 25)ന് ബിഹാറിലെ ചമ്പാരനിലാണ് സംഭവം.
സൗജന്യമായി മൈദ, പഞ്ചസാര, എന്നിവ വിതരണം ചെയ്യുന്നുവെന്ന് റേഷൻ ഡീലർ അറിയിച്ചതിനെ തുടർന്നാണ് ആളുകൾ കടയിലെത്തിയത്. മോദിയുടെ ചിത്രത്തോടൊപ്പം സൗജന്യ റേഷൻ വിതരണത്തിന്റെ പരസ്യമുള്ള കാലി സഞ്ചിയാണ് ഇവർക്ക് കിട്ടിയത്. ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറാണ് കാലി സഞ്ചിയുമായി നിൽക്കുന്ന സ്ത്രീയുടെ വീഡിയോ ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
This video is from a village in East Champaran, Bihar. A day before Holi (March 25) people were called by the PDS dealer for free distribution of Maida, Chini (Sugar) and Tel (Oil). However, they were given just an empty bag that carries the photograph of PM Modi's free ration… pic.twitter.com/tXKP8Ep9Tx
— Mohammed Zubair (@zoo_bear) March 28, 2024
Adjust Story Font
16