Quantcast

'തടവുകാലത്ത് ഗർഭിണികളാകുന്നവരുടെ എണ്ണം കൂടുന്നു'; പുരുഷ ജീവനക്കാർ സെല്ലിൽ കയറുന്നത് വിലക്കണമെന്ന് അമിക്കസ് ക്യൂറി

ബംഗാളിലെ വിവിധ ജയിലുകളിലായി തടവുകാർ 196 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് അമിക്കസ് ക്യൂറി കൊൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-02-09 12:33:31.0

Published:

9 Feb 2024 12:32 PM GMT

തടവുകാലത്ത് ഗർഭിണികളാകുന്നവരുടെ എണ്ണം കൂടുന്നു; പുരുഷ ജീവനക്കാർ സെല്ലിൽ കയറുന്നത് വിലക്കണമെന്ന് അമിക്കസ് ക്യൂറി
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളില്‍ തടവുകാലത്ത് ഗര്‍ഭിണികളാവുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നതായി അമിക്കസ് ക്യൂറി കൊൽക്കത്ത ഹൈക്കോടതിയിൽ. ബംഗാളിലെ വിവിധ ജയിലുകളിലായി തടവുകാർ 196 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. വനിതാ തടവുകാര്‍ കഴിയുന്ന ജയിലുകളില്‍ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കാന്‍ നടപടി വേണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

'ജയിലിൽ കഴിയവേ തന്നെ തടവുകാർ ഗർഭിണികളാകുന്നു. ജയിലിനുള്ളിൽ തന്നെ കുട്ടികൾ ജനിക്കുകയും ചെയ്യുന്നു. അടുത്തിടെ ഒരു ജയിൽ സന്ദർശിച്ചിരുന്നു. ഗര്‍ഭിണിയായ ഒരു തടവുകാരിയേയും കുട്ടികള്‍ക്കൊപ്പം കഴിയുന്ന മറ്റ് 15 പേരെയുമാണ് അവിടെ കണ്ടത്. ഈ കുട്ടികളെല്ലാം ജയിലില്‍ വെച്ചാണ് ജനിച്ചത്' അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, വനിതാ തടവുകാർക്ക് കുട്ടികളുണ്ടെങ്കിൽ ആറ് വയസുവരെ അവരെ ജയിലിൽ വളർത്താനുള്ള അനുമതിയുണ്ടെന്നും എന്നാൽ, അവർ ഗർഭിണികളായത് ജയിലിൽവച്ചാണോയെന്ന് അറിയില്ലെന്നും അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും പരിശോധിക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

TAGS :

Next Story