Quantcast

ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി

കഴിഞ്ഞ മാസം നിയമിച്ച ഒന്‍പത് ജഡ്ജിമാരില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടത് ഭാവിയില്‍ ഒരു വനിതാ ചീഫ് ജസ്റ്റിസിന്‍റെ നിയമനത്തിലേക്ക് വഴിവെക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Updated:

    2021-09-11 11:15:18.0

Published:

11 Sep 2021 11:11 AM GMT

ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി
X

ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം മൂന്ന് വനിതാ ജഡ്ജിമാരെ നിയമിച്ച തീരുമാനം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1921ല്‍ കൊര്‍ണേലിയ സൊരാബ്ജിയെ ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി എൻറോൾ ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം സ്ത്രീ ശാക്തീകരണത്തിന് വലിയ മുതല്‍ക്കൂട്ടായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം നിയമിച്ച ഒന്‍പത് ജഡ്ജിമാരില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടത് ഭാവിയില്‍ ഒരു വനിതാ ചീഫ് ജസ്റ്റിസിന്‍റെ നിയമനത്തിലേക്ക് വഴിവെക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story