'അനുവദിക്കില്ല': ഹരിയാനയിൽ ബിജെപി നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ കർഷക പ്രതിഷേധം
ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷകരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്.
ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷകരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്.
കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു പ്രതിഷേധം.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധങ്കര്‍, ഗതാഗത മന്ത്രി മൂല്‍ചന്ദ് എന്നിവര്‍ക്കു നേരയാണ് പ്രതിഷേധം നടന്നത്. ഗുരു ജംബേശ്വര്‍ സര്‍വകലാശാലയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന് നേരെ പ്രതിഷേധം നടന്നത്. യമുനനഗറിൽ പാർട്ടിപരിപാടിക്കെത്തിയതായിരുന്നു ഗതാഗത മന്ത്രി. ഇവിടെയും പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
പ്രതിഷേധത്തിന് പിന്നാലെ സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ വ്യന്യസിച്ചു. എന്നാല്‍ ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകൾ പൊളിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം
Adjust Story Font
16