Quantcast

'കുട്ടികളാണ്, ജാഗ്രത വേണം'; സ്‌കൂള്‍ തുറക്കുന്നതില്‍ നിലപാട് അറിയിച്ച് സുപ്രീംകോടതി

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    20 Sep 2021 6:12 PM GMT

കുട്ടികളാണ്, ജാഗ്രത വേണം; സ്‌കൂള്‍ തുറക്കുന്നതില്‍ നിലപാട് അറിയിച്ച് സുപ്രീംകോടതി
X

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി.

കുട്ടികളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കോവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡല്‍ഹിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയാണ് സ്‌കൂള്‍ തുറക്കുന്നതില്‍ നിര്‍ദേശം നല്‍കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്.

TAGS :

Next Story