Quantcast

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല; തൃണമൂൽ ഹരജി തള്ളി സുപ്രിം കോടതി

തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് ഏറ്റവും കടുത്ത നടപടിയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

MediaOne Logo

Web Desk

  • Published:

    23 Nov 2021 12:31 PM GMT

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല; തൃണമൂൽ ഹരജി തള്ളി സുപ്രിം കോടതി
X

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സുപ്രിം കോടതി. ത്രിപുരയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. അതേസമയം, തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള സുരക്ഷ കേന്ദ്രസേന ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് ഏറ്റവും കടുത്ത നടപടിയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂ‍ഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡി.ജി.പിയും ഐ.ജിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി നാളെ രാവിലെ കൂടിക്കാഴ്ച നടത്തി തയ്യാറെടുപ്പുകൾ വിലയിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടത്തുന്നതിന് ആവശ്യമായ പാരാ മിലിട്ടറി സേന ഉറപ്പ് വരുത്തണം. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ഒക്​ടോബർ 22നാണ്​ ത്രിപുരയിൽ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം നിലവിൽ വന്നത്. നവംബർ 25നാണ്​ തെരഞ്ഞെടുപ്പ്​.

Won't Postpone Polls: Supreme Court On Trinamool Plea On Tripura Violence

TAGS :

Next Story