Quantcast

"മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ കഴിയില്ല, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും"- യതി നരസിംഹാനന്ദ

ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കുമെന്ന് യതി നരസിംഹാനന്ദ

MediaOne Logo

Web Desk

  • Published:

    15 July 2022 6:06 PM GMT

മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ കഴിയില്ല, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും- യതി നരസിംഹാനന്ദ
X

മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിവാദ സന്യാസി യതി നരസിംഹാനന്ദ. ഗാന്ധിയുടെ രാഷ്ട്രപിതാവ് എന്ന സ്ഥാനം നീക്കാൻ സുപ്രീം കോടതിയില്‍ കേസ് ഫയൽ ചെയ്യുമെന്നും ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിക്കുമെന്നും നരസിംഹാനന്ദ പറഞ്ഞു.

"ഒരിക്കലും ഒരു ഹിന്ദുവിന് ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്‍റെ ആ സ്ഥാനം നീക്കാനായി സുപ്രീം കോടതിയില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണ്. ഇതിന് പിന്തുണ തേടി ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും"-യതി നരസിംഹാനന്ദ പറഞ്ഞു.

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗമടക്കം നിരവധി വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ് യതി നരസിംഹാനന്ദ. ഹരിദ്വാറിലെ ധരം സൻസദിന്റെ മുഖ്യസംഘാടകനായിരുന്നു നരസിംഹാനന്ദ. ഡിസംബർ 17 മുതൽ 20 വരെ നടന്ന സമ്മേളനത്തിലാണ് മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കാൻ പരസ്യ ആഹ്വാനമുണ്ടായത്. മുസ്‍ലിംകൾക്കെതിരെ മ്യാൻമർ മാതൃകയിൽ വംശശുദ്ധീകരണം നടത്തണമെന്നും സമ്മേളനത്തില്‍ നരസിംഹാനന്ദയടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ എപ്പോഴെങ്കിലും ഒരു മുസ്ലിം പ്രധാനമന്ത്രി അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ ആയുധം കയ്യിലെടുക്കണമെന്ന് ഒരിക്കല്‍ യതി പറഞ്ഞത് വലിയ വിവാദമായിരുന്നു.

TAGS :

Next Story