Quantcast

'അദാനിയെക്കുറിച്ച് അന്വേഷണമില്ല, ബി.ബി.സി ഓഫീസിൽ റെയ്ഡ്'; പരിഹസിച്ച് യെച്ചൂരി

ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

MediaOne Logo

Web Desk

  • Published:

    14 Feb 2023 9:52 AM GMT

Sitharam Yechuri
X

Sitharam Yechuri

ന്യൂഡൽഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പരിഹസിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം ബി.ബി.സി ഡോക്യുമെന്ററികൾ നിരോധിക്കുക. പിന്നാലെ അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോൾ ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്ന പരിഹാസത്തോടെയാണ് യെച്ചൂരിയുടെ ട്വീറ്റ്.

ഇന്ന് ഉച്ചയോടെയാണ് ബി.ബി.സിയുടെ പ്രധാന ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡിനെത്തിയത്. ഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ 'സർവേ' നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

റെയ്ഡിനിടെ മാധ്യമപ്രവർത്തകരുടെ ലാപ്‌ടോപ്പുകളും ഫോണുകളും ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയി. പരിശോധനകൾ പൂർത്തിയായ ശേഷം ഫോണും ലാപ്‌ടോപ്പും തിരിച്ചുനൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS :

Next Story