Quantcast

യോഗി ഗംഗയില്‍ മുങ്ങിയില്ല, കാരണം... അഖിലേഷ് യാദവ് പറയുന്നതിങ്ങനെ

'ഗംഗയുടെ ശുദ്ധീകരണത്തിനെന്ന പേരില്‍ ബിജെപി കോടികൾ ചെലവഴിച്ചു'

MediaOne Logo

Web Desk

  • Published:

    14 Dec 2021 3:33 PM GMT

യോഗി ഗംഗയില്‍ മുങ്ങിയില്ല, കാരണം... അഖിലേഷ് യാദവ് പറയുന്നതിങ്ങനെ
X

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഗംഗയിൽ സ്​നാനം നടത്താതിരുന്നത്​ നദിയിലെ മാലിന്യത്തെക്കുറിച്ച്​ ബോധ്യമുള്ളതിനാലാ​​ണെന്ന്​ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവ്​. ഗംഗയുടെ ശുദ്ധീകരണത്തിനെന്ന പേരില്‍ ബിജെപി കോടികൾ ചെലവഴിച്ചു. ​എന്നാൽ യോഗി ആദിത്യനാഥി​ന്​ നദിയിലെ മാലിന്യം രൂക്ഷമാണെന്ന് അറിയാം. അതിനാലാണ്​ യോഗി ഗംഗയിൽ മുങ്ങാതിരുന്നതെന്ന് അഖിലേഷ്​ യാദവ്​ പറഞ്ഞു.

ഗംഗാ നദി എപ്പോഴാണ് ശുദ്ധീകരിക്കപ്പെടുകയെന്ന ചോദ്യമാണ്​ ഉയരുന്നത്​. നദി ശുദ്ധീകരിക്കാനെന്ന പേരില്‍ കോടിക്കണക്കിന്​ രൂപ സർക്കാർ ചെലവഴിക്കുന്നു. എന്നാൽ ഗംഗാ നദി ഇനിയും മാലിന്യമുക്​തമായിട്ടില്ലെന്ന്​ അഖിലേഷ്​ യാദവ്​ പറഞ്ഞു.

കാശി വിശ്വനാഥ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി വരാണസിയിലെത്തിയ പ്രധാനന്ത്രി നരേന്ദ്ര മോദി ഗംഗയിലെ ലളിത്​ ഘാട്ടിൽ സ്​നാനം ചെയ്തിരുന്നു. കാശി വി​ശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിന്​ മുമ്പായിരുന്നു സ്​നാനം.

മോദിയുടെ കാശി സന്ദർശനത്തെയും അഖിലേഷ്​ യാദവ്​ പരിഹസിച്ചിരുന്നു- 'ഇത് വളരെ നല്ലതാണ്. അദ്ദേഹത്തിന് (നരേന്ദ്ര മോദി) അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്ഥലമാണ് അവിടം. ആളുകള്‍ ബനാറസില്‍ തങ്ങളുടെ അവസാന നാളുകള്‍ ചെലവഴിക്കുന്നു'- പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അഖിലേഷ് പറഞ്ഞു.

TAGS :

Next Story