Quantcast

കോൺഗ്രസിന്‍റെ കഥ കഴിക്കാന്‍ രാഹുലും പ്രിയങ്കയും തന്നെ ധാരാളം: യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ 300 സീറ്റ് നേടി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് യോഗി

MediaOne Logo

Web Desk

  • Published:

    14 Feb 2022 5:20 AM GMT

കോൺഗ്രസിന്‍റെ കഥ കഴിക്കാന്‍ രാഹുലും പ്രിയങ്കയും തന്നെ ധാരാളം: യോഗി ആദിത്യനാഥ്
X

കോൺഗ്രസിന്റെ തകർച്ചക്ക് മറ്റാരുടേയും ആവശ്യമില്ലെന്നും അതിന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തന്നെ ധാരാളമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഉത്തർപ്രദേശിൽ 300 സീറ്റ് നേടി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്നും സംസ്ഥാനത്തെ 80 ശതമാനം ആളുകളും 20 ശതമാനം ആളുകളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും യോഗി പറഞ്ഞു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായെന്ന് യോഗി കൂട്ടിച്ചേർത്തു.

'കോൺഗ്രസിന്‍റെ കഥ കഴിക്കാൻ ബി.ജെ.പി യുടെയോ മറ്റു പാർട്ടികളുടേയോ ആവശ്യമില്ല. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേർന്ന് തന്നെ കോൺഗ്രസിന്റെ കഥകഴിക്കും .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് തികഞ്ഞ വിശ്വാസമാണ്. ഒപ്പം ഞങ്ങൾക്ക് ജനങ്ങളുടെ അനുഗ്രഹാശിസ്സുകളുമുണ്ട്. ഇക്കുറിയും യു.പി.യിൽ ബി.ജെ.പി, സർക്കാർ രൂപീകരിക്കും എന്ന കാര്യത്തിൽ തർക്കങ്ങളില്ല. സംസ്ഥാനത്തെ 80 ശതമാനം ആളുകളും 20 ശതമാനം ആളുകളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 80 ശതമാനം ആളുകൾ സംസ്ഥാനഗവർമെൻറിൻറെ ഭരണത്തിൽ തൃപ്തരാണ്. സംസ്ഥാനത്ത് നടക്കുന്ന സാമൂഹിക ക്ഷേപമപ്രവർത്തനങ്ങളുടെ ഗുണഫലം അനുഭവിച്ചവരാണ് അവർ. എന്നാൽ ബാക്കിയുള്ള 20 ശതമാനം പേർ എന്തിനേയും കണ്ണുമടച്ച് എതിർക്കുന്നവരാണ്'- ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ക്ക് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ രാഷ്ട്രീയ അജണ്ടകളെ തിരുത്തിയെന്നും ജാതിയുടേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയസമവാക്യങ്ങളെ തിരുത്തി വികസനത്തിന്റേയും അഭിവൃദ്ധിയുടേയും രാഷ്ട്രീയം അദ്ദേഹം പ്രതിഷ്ടിച്ചുവെന്ന് യോഗി കൂട്ടിച്ചേർത്തു.

TAGS :

Next Story