ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ യു.പി യില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി: യോഗി ആദിത്യനാഥ്
സംസ്ഥാനത്തെ 80 ശതമാനം ആളുകളും 20 ശതമാനം ആളുകളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് യോഗി
ഉത്തർപ്രദേശിൽ 300 സീറ്റ് നേടി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 80 ശതമാനം ആളുകളും 20 ശതമാനം ആളുകളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 80 ശതമാനം ആളുകളും വികസനത്തെയും പുരോഗതിയെയും പിന്തുണക്കുമ്പോൾ 20 ശതമാനം ആളുകൾ കണ്ണുമടച്ച് എന്തിനേയും എതിർക്കുന്നവരാണെന്ന് യോഗി പറഞ്ഞു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.
"പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് തികഞ്ഞ വിശ്വാസമാണ്. ഒപ്പം ഞങ്ങൾക്ക് ജനങ്ങളുടെ അനുഗ്രഹാശിസ്സുകളുമുണ്ട്. ഇക്കുറിയും യു.പി.യില്‍ ബി.ജെ.പി, സർക്കാർ രൂപീകരിക്കും എന്ന കാര്യത്തിൽ തർക്കങ്ങളില്ല. സംസ്ഥാനത്തെ 80 ശതമാനം ആളുകളും 20 ശതമാനം ആളുകളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 80 ശതമാനം ആളുകൾ സംസ്ഥാനഗവർമെന്‍റിന്‍റെ ഭരണത്തിൽ തൃപ്തരാണ്. സംസ്ഥാനത്ത് നടക്കുന്ന സാമൂഹിക ക്ഷേപമപ്രവർത്തനങ്ങളുടെ ഗുണഫലം അനുഭവിച്ചവരാണ് അവർ. എന്നാൽ ബാക്കിയുള്ള 20 ശതമാനം പേർ എന്തിനേയും കണ്ണുമടച്ച് എതിർക്കുന്നവരാണ്"- ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ രാഷ്ട്രീയ അജണ്ടകളെ തിരുത്തിയെന്നും ജാതിയുടേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയസമവാക്യങ്ങളെ തിരുത്തി വികസനത്തിന്റേയും അഭിവൃദ്ധിയുടേയും രാഷ്ട്രീയം അദ്ദേഹം പ്രതിഷ്ടിച്ചുവെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16