'മോദിക്കൊപ്പം നടന്നു നീങ്ങുന്ന യോഗി'; പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് ട്വീറ്റ്
ചിത്രത്തിന് വൻ ട്രോളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയ ഇന്ത്യ നിർമിക്കാൻ പ്രതിജ്ഞാബദ്ധം എന്ന അടിക്കുറിപ്പോടെയാണ് യോഗി ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
'ഞങ്ങളൊരു യാത്രയാരംഭിച്ചിട്ടുണ്ട്. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനായി എല്ലാം ത്യജിച്ച് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. പുതിയ ഇന്ത്യ നവവെളിച്ചതോടെ ആകാശത്തിനുമപ്പുറമുള്ള ഉയരങ്ങൾ തൊടും' - എന്നാണ് യോഗി ഹിന്ദിയിൽ ട്വീറ്റ് ചെയ്ത്. മോദിക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
हम निकल पड़े हैं प्रण करके
— Yogi Adityanath (@myogiadityanath) November 21, 2021
अपना तन-मन अर्पण करके
जिद है एक सूर्य उगाना है
अम्बर से ऊँचा जाना है
एक भारत नया बनाना है pic.twitter.com/0uH4JDdPJE
അമ്പത്തിയാറാമത് ഡിജിപി-ഐജിപി കോൺഫറൻസിനായാണ് മോദി യുപിയിലെത്തിയത്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയാണ് ബിജെപി നേതൃത്വം നൽകുന്നത്. അതിനിടെ, ചിത്രത്തിന് വൻ ട്രോളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Adjust Story Font
16