Quantcast

ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം: നാരായണ മൂര്‍ത്തി

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    27 Oct 2023 7:43 AM GMT

Narayana Murthy
X

നാരായണ മൂര്‍ത്തി

ചെന്നൈ: ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി. യൂട്യൂബില്‍ സംപ്രേഷണം ചെയ്ത 'ദി റെക്കോര്‍ഡ്' എന്ന പോഡ്കാസ്റ്റിലൂടെയാണ് രാഷ്ട്ര നിര്‍മാണം, സാങ്കേതികവിദ്യ,ഇന്‍ഫോസിസിന്‍റെ നാള്‍വഴികള്‍,ഇന്നത്തെ യുവജനതയക്കെുറിച്ചുള്ള തന്‍റെ അഭിപ്രായം എന്നിവയെല്ലാം അദ്ദേഹം വ്യക്തമാക്കിയത്.

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ യുവാക്കള്‍ക്ക് പാശ്ചാത്യരിൽ നിന്ന് അഭികാമ്യമല്ലാത്ത ശീലങ്ങൾ സ്വീകരിക്കുന്ന ശീലമുണ്ട്. എന്നാല്‍ രാജ്യത്തിനു ഉപകാരപ്രദമായ ഒന്നും ചെയ്യില്ല. ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത.ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും ജർമ്മനിയും ചെയ്തതുപോലെ, ഇന്ത്യയിലെ ചെറുപ്പക്കാർ അധിക സമയം ജോലി ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള അഴിമതിയെയും ബ്യൂറോക്രാറ്റിക് കാലതാമസത്തെയും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്‍റെ കാര്യക്ഷമത ജനങ്ങളുടെ തൊഴില്‍ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അധിക പരിശ്രമം കൂടാതെ കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നാരായണ മൂര്‍ത്തിയുടെ വാക്കുകളെ പിന്തുണച്ച് ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ രംഗത്തെത്തി.'' മൂര്‍ത്തിയുടെ ആശയത്തോട് പൂര്‍ണമായും യോജിക്കുന്നു. കുറച്ച് ജോലി ചെയ്ത് സ്വയം രസിപ്പിക്കാനുള്ള സമയമല്ല ഇത്. മറ്റ് മറ്റ് രാജ്യങ്ങള്‍ തലമുറകളായി വികസിപ്പിച്ചെടുത്ത പുരോഗതി ഈ തലമുറ കൊണ്ടു തന്നെ നമുക്കും വികസിപ്പിക്കാനുള്ള സമയമാണ്' ഭവിഷ് കുറിച്ചു.

എന്നാല്‍ മൂര്‍ത്തിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു.ജോലി-ജീവിത സന്തുലിതാവസ്ഥയും ജീവനക്കാരുടെ മാനസികാരോഗ്യവും പരിഗണിക്കാത്തതിന് നാരായണമൂര്‍ത്തിയെ നെറ്റിസണ്‍സ് വിമര്‍ശിച്ചു.

TAGS :

Next Story