തടി കുറയ്ക്കാന്‍ റെഡിയാണോ? ബോണസ് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി
ലോകാരോഗ്യ ദിനത്തിലായിരുന്നു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിന്‍ കാമത്തിന്‍റെ പ്രഖ്യാപനം
ബെംഗളൂരു: ഉത്സവ സീസണുകളിലും വാര്‍ഷിക ലാഭം കണക്കാക്കുമ്പോഴുമൊക്കെ കമ്പനികള്‍ ജീവനക്കാര്‍ക്ക് ബോണസും ഇന്‍സെന്‍റീവ്സുമൊക്കെ നല്‍കുന്ന പതിവുണ്ട്. എന്നാല്‍ സെറോധ എന്ന കമ്പനി ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത് വളരെ വ്യത്യസ്തമായി ഒരു കാര്യത്തിനാണ്. ശരീരഭാരം കുറയ്ക്കുന്ന ജീവനക്കാര്‍ക്ക് വന്‍ ബോണസാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലോകാരോഗ്യ ദിനത്തിലായിരുന്നു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിന്‍ കാമത്തിന്‍റെ പ്രഖ്യാപനം. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ബ്രോക്കിങ് കമ്പനിയാണ് സെറോധ. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ.) 25ന് താഴെയുള്ള ജീവനക്കാര്‍ക്ക് പ്രതിമാസവരുമാനത്തിന്റെ പകുതി ബോണസ് നല്‍കുംമെന്നാണ് നിതിന്‍ കാമത്ത് പറഞ്ഞത്. നിലവില്‍ ബി.എം.ഐ 25 മേലെയുള്ളവര്‍ക്ക് ബി.എം.ഐ കുറച്ച് ബോണസ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ബി.എം.ഐ. 25.3 ആണെന്നും ഓഗസ്റ്റിനുള്ളില്‍ അത് 24-നു താഴെയെത്തിച്ചാല്‍ വീണ്ടും ബോണസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ''മറ്റ് കമ്പനികളുമായി മത്സരിക്കുന്നത് രസകരമായിരിക്കും. ഏറ്റവും കുറഞ്ഞ ശരാശരി ബിഎംഐ അല്ലെങ്കിൽ ബിഎംഐയിലെ ഏറ്റവും വലിയ മാറ്റം വിജയിക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യത്തോടെയിരിക്കാൻ ദിവസവും 10,000 ചുവടുകൾ നടക്കാൻ ശ്രമിക്കണമെന്നും കാമത്ത് നിര്‍ദേശിച്ചു.
നല്ല ആരോഗ്യവും ഫിറ്റ്‌നെസ്സും ജീവിതത്തില്‍ നല്ലൊരു മാറ്റത്തിന് തുടക്കം കുറിക്കും. അദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ ഈ തീരുമാനം ബോഡിഷെയ്മിങ്ങിലേക്കും ഫാറ്റോഫോബിയയിലേക്കും ആളുകളെ നയിച്ചേക്കുമെന്ന ആശങ്കയും പലരും പങ്കുവെച്ചു. എന്നാല്‍ ജീവനക്കാരുടെ ആരോഗ്യസംരക്ഷണം മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും സി.ഇ.ഒ വ്യക്തമാക്കുന്നു.
Adjust Story Font
16