Quantcast

ബില്‍ക്കീസ് ബാനു കേസ്: ഗുജറാത്ത് സർക്കാർ നടപടിക്കെതിരായ ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെ മോചിപ്പിച്ചതിനെതിരെയുള്ള ബിൽക്കീസ് ബാനുവിന്റെ ഹരജിയാണ് എത്രയും വേഗം പ്രത്യേക ബെഞ്ച് രൂപീകരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-07 14:02:55.0

Published:

7 Feb 2023 1:22 PM GMT

JEF Justice DY Chandrachud,  special bench will be formed, petition against the Gujarat government, breaking news malayalam
X

ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെയുള്ള ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ്. കേസ് എത്രയും വേഗം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജസ്റ്റിസ് ബേല എം. ത്രിവേദി നേരത്തെ കേസിൽ നിന്നും പിൻമാറിയിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെ മോചിപ്പിച്ചതിനെതിരെയുള്ള ബിൽക്കീസ് ബാനുവിന്റെ ഹരജിയാണ് എത്രയും വേഗം പ്രത്യേക ബെഞ്ച് രൂപീകരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചിരിക്കുന്നത്.

കേസ് എത്രയും വേഗം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് തന്നെയാണ് ബിൽക്കീസ് ബാനുവിനെ അറിയിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് പാർദിവാല എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ബിൽക്കീസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയാണ് ഇക്കാര്യം പരാമർശിക്കുകയും ഉടൻ തന്നെ ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നും ആ ബഞ്ച് ഉടൻതന്നെ കേസ് പരിഗണിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഗുജറാത്ത് സർക്കാരിനെതിരെ ഹരജിയുമായി ബന്ധപ്പെട്ട് പലതവണ ഇത് കോടതിയുടെ മുന്നിലെത്തിയതായിരുന്നു. 2023 ജനുവരി 4 നാണ് ജസ്റ്റിസ് ബെലേ എം ത്രിവേദി ഈ കേസിൽ നിന്നും മാറിയത്. 2004 മുതൽ 2006 വരെയുള്ള കാലത്ത് ഗുജറാത്ത് സർക്കാരിന്റെ നിയമസെക്രട്ടറിയായി പ്രവർത്തിച്ചതിനാലാണെന്നായിരുന്നു ഇതിന് കാരണമായി ഇവര്‍ പറഞ്ഞത്.

TAGS :

Next Story